തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തു നിന്ന് ദിശമാറി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. ഇപ്പോള്‍ അതിതീവ്രസ്ഥിതിയിലുള്ള ചുഴലിക്കാറ്റ് 7ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍.നിലവില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ സഞ്ചാരം. ഗുജറാത്ത് തീരത്ത് എത്തുമ്‌ബോള്‍ തീവ്രത കുറഞ്ഞ് ചുഴലിക്കാറ്റായി മാറുമെങ്കിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗമുണ്ടാകുമെന്നാണ് പ്രവചനം.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തിനടുത്ത് രൂപംകൊള്ളുന്ന ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ മഴ ശക്തമാകാനിടയുണ്ട്.ഇന്ന് ഇടുക്കിയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments