KeralaLatest NewsNews

കീഴടങ്ങാമെന്ന് അവര്‍ സമ്മതിച്ചിരുന്നു, ആക്രമിക്കാനുള്ള ആരോഗ്യം മണിവാസകത്തിന് ഉണ്ടായിരുന്നില്ല; മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ ആദിവാസി നേതാവ് ശിവാനി

പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ആദിവാസി നേതാവ് ശിവാനി. മാവോയിസ്റ്റുകളുമായി പോലീസ് നടത്തി വന്നിരുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്ന ശിവാനിയിപ്പോള്‍ പോലീസ് നടപടിയെ അപലപിക്കുകയാണ്. മാവോയിസ്റ്റുകള്‍ എല്ലാവരും തന്നെ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം പലതവണ മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തിയിരുന്നയാളാണ് ശിവാനി. കീഴടങ്ങാന്‍ മാവോയിസ്റ്റുകളും പുനരധിവസിപ്പിക്കാമെന്ന് പോലീസും ധാരണയിലെത്തിയിരുന്നെന്നും എന്നാല്‍ ഈ ധാരണ മറികടന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്നുമാണ് ശിവാനി പറയുന്നത്. ആക്രമിക്കാനുള്ള ആരോഗ്യം മരിച്ച മണിവാസകത്തിന് ഇല്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ പോലീസ് നടപടിയില്‍ സംശയമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ALSO READ:മാവോയിസ്റ്റുകളെ വധിച്ച സംഭവം : യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

പരസ്പരം ഉള്ള ആക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെങ്കില്‍ പോലീസിനും പരിക്കേല്‍ക്കില്ലേ എന്നും മറ്റ് വഴിയില്ലാതെ കാട്ടില്‍ കഴിയേണ്ടി വന്നവരാണ് മാവോയിസ്റ്റുകളില്‍ പലരുമെന്നും ശിവാനി പറയുന്നു. സ്വന്തം നാട്ടില്‍ സ്വതന്ത്രരായി ജീവിക്കാന്‍ സാഹചര്യം വേണമെന്നായിരുന്നു മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം. ആദിവാസികളെ തോക്കുകാട്ടി ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ഒന്നും മാവോയിസ്റ്റുകള്‍ ചെയ്യാറില്ലെന്നും ശിവാനി പറഞ്ഞു. ആസൂത്രിതമായിട്ടായിരുന്നു പോലീസ് നടപടിയെന്നും മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന കൊന്ന പോലീസ് നടപടി ശരിയല്ലെന്നുമാണ് ശിവാനി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button