തിരുവനന്തപുരം : പാലക്കാട് അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ തണ്ടര്‍ ബോള്‍ട്ട് വധിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനേയും എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. തണ്ടര്‍ബോള്‍ട്ട് നടപടിയെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്. തണ്ടര്‍ ബോള്‍ട്ട് വെടിവച്ചതു സ്വയരക്ഷയ്‌ക്കെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. തണ്ടര്‍ ബോള്‍ട്ട് ഏകപക്ഷീയമായി വെടിവച്ചതല്ല. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നു വെടിവയ്പ്പുണ്ടായി. അതുകൊണ്ടാണു തണ്ടര്‍ബോള്‍ട്ട് വെടിയുതിര്‍ത്തത്.
എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്നാണു പ്രതിപക്ഷ നിലപാട്. പ്രതിപക്ഷത്തുനിന്നും എന്‍. ഷംസുദ്ദീനാണു അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
Post Your Comments