ജമ്മുകശ്മീര്‍ വിഭജനം നിലവില്‍ വരുന്ന ഒക്ടോബര്‍ 31 ന് മുന്നോടിയായി രാജ്യം കനത്ത സുരക്ഷയില്‍. ദേശീയ തലസ്ഥാനത്തും കശ്മീരിലും അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ വിഭജനം തടയുന്നതിനായി നിരവധി ഭീകര സംഘടനകള്‍ ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്താന്‍ ഒരുങ്ങുകയാണെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. തീവ്രവാദികളുടെ പട്ടികയില്‍ ഡല്‍ഹിയും ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ദേശീയ പുരസ്കാര വേദിയിൽ ബോധം കെട്ടുവീണ പോലീസുകാരിയെ സഹായിച്ച് രാഷ്ട്രപതിയും, ധനമന്ത്രിയും
ഭീകരാക്രമണ സാധ്യതയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അടുത്ത 48 മണിക്കൂര്‍ ദേശീയ തലസ്ഥാനത്തും കശ്മീരിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിരവധി സര്‍ക്കാര്‍ ഓഫീസുകളും പ്രധാന സ്ഥലങ്ങളും തീവ്രവാദികള്‍ ലക്ഷ്യമിടുന്ന പട്ടികയിലുണ്ട്.തിരക്കേറിയ സ്ഥലങ്ങളിലും പ്രധാന കെട്ടിടങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments