ന്യൂഡല്‍ഹി: തീവ്രവാദികളുടെ ലക്ഷ്യം കേരളമാണെന്ന മുന്നറിയിപ്പുമായി ദേശീയ അന്വേഷണ ഏജന്‍സികള്‍. സംസ്ഥാനത്ത് അല്‍ ഖ്വായ്ദ ഭീകരര്‍ പിടിയിലായതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി എന്‍ഐഎ രംഗത്ത് എത്തിയിരിക്കുന്നത്. . കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എന്‍ഐഎ നിര്‍ദ്ദേശം നല്‍കി. പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Read Also : മലയാറ്റൂർ പാറമട സ്ഫോടനം; എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യവുമായി പരിസ്ഥിതി സംരക്ഷണ സമിതി
ഉത്സവങ്ങളടക്കമുള്ള ആഘോഷ വേളകള്‍, സര്‍ക്കാര്‍, സൈനിക ബന്ധമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദ്ദേശം. മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ അറിയിച്ചു. നേരത്തെ, കേരളത്തിലെ 10 ജില്ലകളില്‍ ഭീകരവാദ സംഘടനകള്‍ക്ക് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്ന് പെരുമ്പാവൂരില്‍ പിടിയിലായ ഭീകരരുടെ പക്കല്‍ നിന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.
അതേസമയം, കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ അല്‍ ഖ്വായ്ദ ഭീകരരെ ഡല്‍ഹിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇവരെ ഒരുമിച്ചിരുത്തി രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യുന്നത്.
Post Your Comments