ബംഗളൂരു: മംഗളൂരു സ്ഫോടനത്തിന് പിന്നാലെ കര്‍ണാടകയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. തീരമേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലാണ് പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണ ശ്രമങ്ങള്‍ ഉണ്ടായേക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നീക്കം.
Read Also: ‘സഞ്ജു സാംസണ്‍, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’: ഖത്തർ ലോകകപ്പിലും സഞ്ജുവിന് പിന്തുണയുമായി ആരാധകർ
മംഗളൂരു സ്ഫോടന കേസിലെ പ്രതി ഷാരിഖ് കേദ്രി മജ്ഞുനാഥ സ്വാമി ക്ഷേത്രം ലക്ഷ്യമിട്ടാണ് എത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ മജ്ഞുനാഥ ക്ഷേത്രവും, മറ്റൊരു ക്ഷേത്രവും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമായിരുന്നു ക്ഷേത്രങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം എടുത്തത്.
സംഭവത്തിന് പിന്നാലെ മജ്ഞുനാഥ ക്ഷേത്രത്തില്‍ പോലീസ് ശക്തമായ നിരീക്ഷണം തുടരുന്നുണ്ട്. എല്ലാ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.
Post Your Comments