തിരുവനന്തപുരം: ശബരിമലയിലേക്ക് തീര്‍ത്ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്താനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. വിവിധ തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്നും രാജ്യവിരുദ്ധ സംഘങ്ങളില്‍ നിന്നും ഭീഷണിയുണ്ടെന്നും മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷ ശക്തമാക്കണമെന്നുമുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സാധ്യത പരിശോധിക്കുന്നത്. കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ രഹസ്യ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഡി.ജി.പി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇരുമുടിക്കെട്ട് ഉപയോഗിച്ച് തീവ്രവാദികള്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ട്. വിദൂര നിയന്ത്രിത സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താന്‍ പല തീവ്രവാദി ഗ്രൂപ്പുകള്‍ക്കും കഴിയും. മാളിക്കപ്പുറം ക്ഷേത്രം ഗണപതി കോവില്‍, കുടിവെള്ള ടാങ്കുകള്‍, ശ്രീകോവില്‍, ഇലക്‌ട്രിക് കണക്ഷനുകള്‍, പാര്‍ക്കിംഗ് സ്ഥലം എന്നിവിടങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധവേണം. കേരളത്തില്‍ തീരദേശം വഴി സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ തീരദേശ ജില്ലകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണം. ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി വിഭാഗവും ഇക്കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും നിർദേശങ്ങളിൽ പറയുന്നു.
Post Your Comments