നെടുങ്കണ്ടം/ മറയൂര്‍: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ലഹരിമരുന്ന് സംഘം വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ചും ലഹരിമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ വിദ്യാര്‍ത്ഥികള്‍ എത്തുന്ന പല നിശാപാര്‍ട്ടികളിലും എല്‍എസ്ഡി സ്റ്റാംപുകളും, ലഹരി മരുന്നു ഗുളികകളും വ്യാപകമാണെന്നാണ് എക്‌സൈസ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ ലഹരി ഗുളികയും, എല്‍എസ്ഡി സ്റ്റാംപും വിതരണം ചെയ്യുന്ന ഏജന്റുമാരുടെ വന്‍ ശൃംഖല തന്നെ ഇടുക്കി ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുണ്ട്.
അടുത്തിടെ ഹൈറേഞ്ചിലെ രഹസ്യ കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരാണു ലഹരി ഗുളികകള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയത്. കോളേജ് വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ ഉപയോഗം വ്യാപകമാണെന്ന സന്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. രാത്രി ഹൈറേഞ്ച് മേഖലയില്‍ കേരള – തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്തായിരുന്നു സംഭവം. എന്നാല്‍ പരിശോധനയില്‍ ലഹരി ഗുളികകളുടെ കവറുകള്‍ മാത്രമാണു ലഭിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗുളിക വെള്ളത്തില്‍ കലക്കി ലായനിയാക്കിയ ശേഷം ശരീരത്തില്‍ കുത്തിവയ്ക്കുക്ക രീതിയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തുകൊണ്ടിരുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 7 പേരടങ്ങുന്ന സംഘമാണ് അന്ന് പിടിയിലായത്. തുടര്‍ന്ന് കോളജ് അധികൃതരെ വിളിച്ചു വരുത്തി എക്‌സൈസ് സംഘം വിവരം കൈമാറുകയായിരുന്നു. കമ്പത്തു നിന്നാണു വിദ്യാര്‍ഥിസംഘം ഗുളിക വാങ്ങിയതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരോട് ഇവര്‍ പറഞ്ഞത്.
ALSO READ:ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍
അതേസമയം ഏറെ നേരം നീണ്ടുനില്‍ക്കുന്ന ലഹരിയാണ് ലൈസര്‍ജിക് ആസിഡ് ഡൈതൈലാമിഡ് (Lysergic acid diethylamide ) എന്ന എല്‍എസ്ഡി നല്‍കുന്നത്. സ്റ്റാംപ് ആണെന്നേ കാഴ്ചയില്‍ തോന്നു. എന്നാല്‍ മറു വശത്തു ലൈസര്‍ജിക് ആസിഡ് ഡൈതൈലാമിഡ് സ്‌പ്രേ ചെയ്തിരിക്കും. ഒരു സ്റ്റാംപ് നാലായി കീറിയ ശേഷം ഒരു പീസ് നാക്കില്‍ ഒട്ടിച്ചാല്‍ 4 മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന ലഹരി ലഭിക്കും. ഈ സ്റ്റാംപ് പുര്‍ണമായി നാക്കില്‍ ഒട്ടിച്ചാല്‍ അബോധവസ്ഥയിലേക്കു പോകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇടുക്കി ജില്ലയില്‍ എല്‍ എസ് ഡി വ്യാപകമെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.
ലഹരി കൂടിയ സ്റ്റാംപിനു 5000 രുപയു കുറഞ്ഞതിനു 2000 രുപയുമാണ് വില. എല്‍എസ്ഡിയും, ലഹരി ഗുളികയുടെയും നിരന്തര ഉപയോഗം ബുദ്ധിശേഷിയില്‍ കുറവു വരുത്തുമെന്ന് എക്‌സൈസിന്റെ കണ്ടെത്തല്‍. ഇത്തരത്തിലുള്ള ലഹരിയുടെ ഉപയോഗം കാലക്രമേണ ഓര്‍മ, ചിന്ത, സ്വബോധം എന്നിവ നഷ്ടമാക്കുന്നു.
Post Your Comments