KeralaLatest NewsIndia

‘പ്രാഥമിക കൃത്യങ്ങൾ നടപ്പാക്കാൻ പോലും പറ്റാത്ത വൃത്തിഹീനമായ സാഹചര്യം, സംസ്ഥാന സർക്കാർ സ്വച്ഛ് ഭാരത് മിഷൻ വഴി കോടികൾ കൈപ്പറ്റിയിട്ടും പദ്ധതി അട്ടിമറിക്കുന്നു’ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് കരമന അജിത്

രാവിലെ തിരുവനന്തപുരം മെഡി: കോളേജിൽ എത്തിയപ്പോൾ എനിക്കുണ്ടായ ഒരു ദുരവസ്ഥ വിവരിക്കാതിരിക്കാൻ കഴിയില്ല.

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി കരമന കൗൺസിലർ ആയ കരമന അജിത് . മെഡിക്കൽ കോളേജിലെ ശൗച്യാലയങ്ങളുടെ അഭാവവും മറ്റൊരിടത്തേക്ക് വിട്ടപ്പോൾ അവിടെ കണ്ട കാഴ്ചയും അദ്ദേഹം തന്റെ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു:  അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ:

ഒരു നഗരസഭ ജനപ്രതിനിധിയായ എനിയ്ക്ക് ഉണ്ടായ അനുഭവം!!!!!
എന്റെ വാർഡിൽ വാഹന അപകടകത്തിൽ പ്രശസ്ത മേക്കപ്പ് മാൻ കരമന മുത്തു കൃഷ്ണൻ മരണപ്പെട്ടു. അതിന്റെ ഇൻക്വിസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട് നേമം പോലീസിന്റെ നിർദ്ദേശാനുസരണം രാവിലെ തിരുവനന്തപുരം മെഡി: കോളേജിൽ എത്തിയപ്പോൾ എനിക്കുണ്ടായ ഒരു ദുരവസ്ഥ വിവരിക്കാതിരിക്കാൻ കഴിയില്ല.
അവിടെ എത്തി ഏകദേശം ഇൻക്വിസ്റ്റ് നടപടികളുടെ ഭാഗമായി രണ്ട് മണിക്കൂർ നിൽക്കേണ്ടതായി വന്നു.

അപ്പോൾ എനിക്ക് മൂത്രശങ്കയുണ്ടാകുകയും അതേ തുടർന്ന് മോർച്ചറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനോട് ഇവിടെ public Confort Station – ഇല്ലേ എന്ന് ചോദിച്ചപ്പോൾ വിനീതവിധേയനായി അദ്ദേഹം പറഞ്ഞു “ഇവിടെ ഇല്ല “….. ഏകദേശം നൂറുകണക്കിന് ആൾക്കാർ വന്നു പോകുന്ന ഇവിടെ ഒരു Public urinal station ഇല്ലേ ? എന്ന എന്റെ ചോദ്യത്തിന്… മറുപടിയായി അദ്ദേഹം പറഞ്ഞത് തൊട്ടടുത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ അടുത്ത് ഉണ്ട് എന്ന മറുപടിയാണ് ….. മാർഗ്ഗ നിർദ്ദേശാനുസരണം ഏകദേശം അര കിലോമീറ്റർ അകലെയുള്ള അവിടെ പോയപ്പോൾ കണ്ട കാഴ്ചയാണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്.

ആകെ 3 ടോയ്ലറ്റുകൾ ഒന്ന് പുരുഷന്മാർ ഒന്ന് സ്ത്രീകൾ മറ്റൊന്ന് ജനറൽ ഇതിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള Toilet -കൾ അടഞ്ഞ് കിടക്കുന്നു മാത്രവുമല്ല രണ്ട് Toilet – ന്റെയും വാതിലിൽ ഒരു കേടായ ഇരുചക്രവാഹനം കെട്ടി ഡോറുകൾ അടഞ്ഞ നിലയിലാണ്…. കൂടാതെ മൂന്നാമത്തെ തുറന്ന് കിടന്നിരുന്ന Toilet ൽ കയറിയപ്പോൾ കണ്ട കാഴ്ച മനസ്സു മടുപ്പിക്കുന്നതും വൃത്തിഹീനമായ നിലയിലുമായ അവസ്ഥയാണ് കൂടാതെ അവിടെ വെള്ളവും ലഭ്യമല്ലാത്ത സാഹചര്യമാണ്.

കോടികൾ മുടക്കി സർക്കാർ നിർമ്മിച്ച ഒരു സുപ്പർ സ്പഷ്യാലിറ്റി ഹോസ്പിറ്റലിന്റെ അവസ്ഥ കണ്ട ജനപ്രതിനിധിയായ എനിക്ക് ഉണ്ടായ വിഷമം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.
നമ്മുടെ ആരാധ്യനായ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പദ്ധതിയായ സ്വച്ഛ് ഭാരത് മിഷൻ വഴി കോടികൾ സംസ്ഥാന സർക്കാറിലേയ്ക്ക് ഒഴികി എത്തുന്നു.. ആ സ്വപ്ന പദ്ധതിയെ സർക്കാർ അട്ടിമറിയക്കുന്നതായാണ് ഇതൊക്കെ കാണുമ്പോൾ മനസ്സിലാകുന്നത്..
പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്താൻ പൊതു ജനങ്ങളെ പ്രേരിപ്പിയക്കുന്നത് ഇത്തരം സാഹചര്യങ്ങിലാണ് ……..

shortlink

Related Articles

Post Your Comments

Related Articles


Back to top button