
അഹമ്മദാബാദ്: എതിരാളികളെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദം നടത്തിയ സംഭവത്തിൽ പ്രാദേശിക നേതാവിനെ സസ്‍പെൻഡ് ചെയ്ത് ദേശീയ പാർട്ടിയായ കോൺഗ്രസ്. പാര്‍ട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദിനിയെ സമീപിച്ചെന്ന ആരോപണത്തെ തുടർന്ന് അഹമ്മദാബാദിലെ ഡാനിലിംഡാ കൗണ്‍സിലര്‍ ജംനാബെന്‍ വഗഡയെയാണ് സസ്‍പെൻഡ് ചെയ്തത്.
തന്റെ എതിരാളികളായ എംഎല്‍എ ശൈലേഷ് പാര്‍മാര്‍, ഡാനിലിംഡാ കൗണ്‍സിലറും പ്രതിപക്ഷനേതാവുമായ ഷെഹസാദ് ഖാന്‍ പഠാന്‍ എന്നിവരെ ഇല്ലാതാക്കാനാണ് ജംനാബെന്‍ വഗഡ ദുര്‍മന്ത്രവാദം നടത്തിയത്. ദുര്‍മന്ത്രവാദിനിയുമായി ജംനാബെന്‍ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ തന്നെ ഇരുത്തണമെന്നും ഇവർ മന്ത്രവാദിനിയോട് ആവശ്യപ്പെട്ടു.
മതമൗലികവാദം അവസാനിപ്പിക്കും : ഇസ്ലാമിക മതനിയമങ്ങൾ പരിഷ്കരിക്കാൻ സമിതി രൂപീകരിച്ച് ഫ്രാൻസ്
ഡാനിലിംഡാ കൗൺസിൽ പ്രതിപക്ഷനേതാവാകാനുള്ള മത്സരത്തിൽ ജംന ബെന്നും രംഗത്ത് ഉണ്ടായിരുന്നു. ഷെഹസാദ് ഖാന്‍ പ്രതിപക്ഷ നേതാവായ സമയത്ത് രാജി ഭീഷണി മുഴക്കി ഇവർ രംഗത്ത് വന്നിരുന്നു. അതേസമയം, പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കൗണ്‍സിലറെ സസ്‍പെൻഡ് ചെയ്തതെന്ന് ഗുജറാത്ത് കോൺഗ്രസ് ഇലക്ഷൻ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബാലു പട്ടേൽ അറിയിച്ചു.
Post Your Comments