KeralaLatest NewsNews

കേരളത്തെ കൊള്ളയടിക്കുന്ന പിണറായി സര്‍ക്കാര്‍: തെളിവുകളുമായി ബിജെപി

കേന്ദ്രം തരുന്ന അരി വില കൂട്ടി വിറ്റ് കേരളത്തെ കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍

കരുതലിന്‍റെ സര്‍ക്കാര്‍ എന്നൊക്കെ പറഞ്ഞ് അധികാരത്തിൽ ഇരിക്കുന്ന പിണറായി സര്‍ക്കാര്‍ നടത്തുന്ന കള്ളത്തരങ്ങൾ തുറന്നു കാട്ടി ബിജെപി. കേന്ദ്രം തരുന്ന അരി വില കൂട്ടി വിറ്റ് കേരളത്തെ കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നും കാർഡ് ഒന്നിന് 12 രൂപയാണ് കേരള സർക്കാർ ഇതിലൂടെ കൊള്ളയടിക്കുന്നതെന്നും ബി.ജെ.പി തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷൻ കരമന അജിത് പറഞ്ഞു.

read also: ടാറ്റാ മോട്ടോഴ്സ്: ഹൈഡ്രജൻ പവർ പാസഞ്ചർ വാഹനങ്ങളുടെ പുതിയ പദ്ധതികൾ വെളിപ്പെടുത്തി

കുറിപ്പ് പൂർണ്ണ രൂപം

കരുതലിന്റെ സർക്കാർ കേന്ദ്രമോ കേരളമോ ??

കരുതലിന്‍റെ സര്‍ക്കാര്‍ എന്നൊക്കെ പറഞ്ഞ് പിണറായി സര്‍ക്കാര്‍ പിആര്‍ അഭ്യാസം നടത്തുമ്പോള്‍ ചില സത്യങ്ങള്‍ നമ്മള്‍ തിരിച്ചറിയണം….

ശരിക്കും കേന്ദ്രം തരുന്ന അരി വില കൂട്ടി വിറ്റ് കേരളത്തെ കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍….

നിങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ താഴെ വിവരിക്കാം….

നമ്മുടെ പൊതു വിതരണ സംവിധാനത്തെ 4 ആയി തരം തിരിച്ചിരിക്കുന്നു .

1. മഞ്ഞകാർഡ്
(അതി ദാരിദ്ര വിഭാഗം )

2. പിങ്ക് കാർഡ്
(PHH , മുൻഗണന വിഭാഗം )

3. നീല കാർഡ്
(NPS, മുൻഗണന ഇതര സബ്സിഡി കാർഡ് )

4. വെള്ള കാർഡ്
(NPNS മുൻഗണന ഇതര നോൺ സബ്സിഡി കാർഡ് ) എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.

ഇതിൽ ആദ്യ വിഭാഗമായ “മഞ്ഞകാർഡ് ” കാർക്ക് 30 Kg അരിയും , 5 Kg ഗോതമ്പും തികച്ചും സൗജന്യമായി കേന്ദ്ര സർക്കാർ നൽകി വരുന്നു.

‘പിങ്ക് കാർഡ് ‘ കാർഡിലെ ഒരു അംഗത്തിന് 4 Kg അരിയും , 1 Kg ഗോതമ്പും നൽകുന്നു.
അതായത് 5 അംഗങ്ങൾ ഒരു കുടുംബത്തിൽ ഉണ്ടെങ്കിൽ 20 kg അരിയും 5 kg ഗോതമ്പും നരേന്ദ്രമോഡി സർക്കാർ സൗജന്യമായി നൽകുന്നു.

‘നീലകാർഡ്’ കാർക്ക്
ഒരാൾക്ക് 2 kg അരി
2 രൂപ നിരക്കിൽ കേന്ദ്രം നൽകുമ്പോൾ കേരളം 2 രൂപ കൂടി അധികനിരക്ക് ഈടാക്കി 4 രൂപയ്ക്ക് നൽകുന്നു.
ഒരു കുടുംബത്തിൽ 5 പേർ ഉണ്ടങ്കിൽ
10 kg അരിയിൽ നിന്നും 20 രൂപ കേരളത്തിന് ലാഭ കച്ചവടം.

‘വെള്ളകാർഡ് ‘ ഗുണഭോക്താക്കൾക്ക് കാർഡ് ഒന്നിന് 6 kg അരികിലോയ്ക്ക് 8 രൂപ 90 പൈസയ്ക്ക് 6 kg യ്ക്ക് 53 രൂപ 40 പൈസയ്ക്ക് കേന്ദ്രം കൊടുക്കുമ്പോൾ
10 രൂപ 90 പൈസയക്ക് നിരക്കിൽ 6 kg യ്ക്ക് 65 രൂപ 40 പൈസയ്ക്ക് കേരള സർക്കാർ നൽകുന്നു.
ഒരു കാർഡ് ഒന്നിന് 12 രൂപയാണ് കേരള സർക്കാർ കൊള്ളയടിക്കുന്നത്.

ഈ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ബിജെപി ഏര്യയാകമ്മിറ്റി വാർഡിലുള്ള ആറ് റേഷൻ കടയുടെ മുന്നിലും നരേന്ദ്ര മോദി സർക്കാറിന് അഭിനന്ദനങ്ങൾ അറിയിച്ചു.

കരമന അജിത്ത്
ബി.ജെ.പി തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button