ThiruvananthapuramLatest NewsKeralaNattuvarthaNews

‘എട്ടും പൊട്ടും തിരിച്ചറിയാത്തതിനെ പിടിച്ച് ഉന്നത സ്ഥാനത്ത് ഇരുത്തിയാൽ ഇതിനപ്പുറവും സംഭവിക്കും’: വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് കരമന അജിത്ത് രംഗത്ത്. 22 കാറും 400 ബൈക്കും പാർക്ക് ചെയ്യാൻ 19 കോടി രൂപ ചിലവിൽ തമ്പാനൂരിൽ മൾട്ടി ലെവൽ പാർക്കിങ്ങ് നിർമ്മിക്കുന്നത്തിനുള്ള തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെയാണ്‌ അജിത്ത് രംഗത്ത് വന്നത്. എട്ടും പൊട്ടും തിരിച്ചറിയാത്തതിനെ പിടിച്ച് ഉന്നത സ്ഥാനത്ത് ഇരുത്തിയാൽ ഇതിനപ്പുറവും സംഭവിക്കുമെന്ന് അജിത്ത് പരിഹസിക്കുന്നു. സ്മാർട്ട് സിറ്റി പ്രവൃത്തിക്ക് വേണ്ടി കേന്ദ്ര ഗവൺമെന്റ് പണം അനുവദിച്ചിരിക്കുന്നത് ഇത്തരം അശാസ്ത്രീയ നിർമ്മാണ പ്രവർത്തനത്തിനു വേണ്ടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കരമന അജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

എട്ടും പൊട്ടും തിരിച്ചറിയാത്തതിനെ പിടിച്ച് ഉന്നത സ്ഥാനത്ത് ഇരുത്തിയാൽ ഇതിനപ്പുറവും സംഭവിക്കും. തമ്പാനൂരിൽ 22 കാറും 400 ബൈക്കും പാർക്ക് ചെയ്യാൻ മൾട്ടി ലെവൽ പാർക്കിങ്ങിന്റെ നിർമ്മാണത്തിന് ചിലവ് 19 കോടി !! കഷ്ടം തന്നെ ….
മാസം തറവാടകയ്ക്ക് എടുത്താൽ പോലും 100 കാർ പാർക്ക് ചെയ്യാൻ സാധിക്കും.
സ്മാർട്ട് സിറ്റി പ്രവൃത്തിക്ക് വേണ്ടി കേന്ദ്ര ഗവൺമെന്റ് പണം അനുവദിച്ചിരിക്കുന്നത് ഇത്തരം അശാസ്ത്രീയ നിർമ്മാണ പ്രവർത്ത നത്തിനു വേണ്ടിയല്ലയെന്ന് ഓർമ്മിച്ചാൽ കൊള്ളാം.
കേവലം 22 കാറുകളും 400 ബൈക്കുകളും പാർക്ക് ചെയ്യുന്നതിന് 18.89 കോടി മുടക്കുന്നതിന്റെ ഔചിത്തം ഏത് പൊട്ടനും മനസ്സിലാകും.
അതായത് ഒരു വാഹനത്തിന് 4 ലക്ഷത്തി 50 ആയിരം രൂപ.
” ആനയെക്കാൾ വില കൂടിയ തോട്ടി”..
കളിപ്പിക്കാൻ എല്ലാവരും കാണും ..
കളിക്കാണാൻ ആരും കാണില്ല. കൊച്ചേ !!
തമ്പാനൂരിലെ ഇതേ സ്ഥലത്ത് ഉണ്ടായിരുന്ന പാർക്കിങ്ങ് സെന്ററിൽ റൂഫ് കൂടി പണിതാൻ 400-ൽ പരം ബൈക്കുകൾ പാർക്ക് ചെയ്യാമായിരുന്നു.
കേവലം 22 കാറുകൾ പാർക്ക് ചെയ്യാൻ 19 കോടി രൂപ മുടക്കുന്നത് എന്തിനു വേണ്ടി ?
നഗരവാസികൾക്ക് കുടിക്കാൻ കുടിവെള്ളം ഉണ്ടോ ? ഇല്ല …
ഡ്രെനേജ് സിസ്റ്റം 33 വാർഡിൽ മാത്രമല്ലേ ഉള്ളു …
മാലിന്യ നിർമ്മാജനത്തിന് സംവിധാനമുണ്ടോ?
ഇല്ല. തല ചായ്ക്കാൻ ഭവനമുണ്ടോ ? ഇല്ല.
നഗരം സ്മാർട്ടാകണമെങ്കിൽ ഇത്തരം അടിസ്ഥാന പ്രശ്നത്തിന് പരിഹാരം കാണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button