KeralaLatest NewsNews

കരമനയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; കുടുംബാംഗങ്ങളുടെ മരണവും സ്വത്ത് തട്ടിപ്പും അന്വേഷിക്കും

തിരുവനന്തപുരം: കരമനയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഡിസിപി മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിലാണ് പത്തംഗ സംഘത്തിന് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ എംഎസ് സന്തോഷാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിസിപി മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കമ്മീഷണര്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കരമനയിലെ ദുരൂഹമരണങ്ങളും സ്വത്തുകളുമായി ബന്ധപ്പെട്ട കേസുകളും രണ്ട് കേസുകളായി തന്നെ പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനം. കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് സംഘം വിലയിരുത്തി. ജയമാധവന്‍ നായരുടെ ദുരൂഹമരണത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ കേസുകള്‍ ഇപ്പോള്‍ എടുക്കില്ല.

ALSO READ: കരമന കൂടത്തറ തറവാട്ടിലെ ഭൂമി തട്ടിപ്പ് കേസ് : എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത് : മുന്‍ ജില്ലാകളക്ടറും കാര്യസ്ഥന്‍ രവീന്ദന്‍ നായര്‍ ഉള്‍പ്പെടെ 12 പ്രതികള്‍

അതേസമയം, മരണങ്ങളെത്തുടര്‍ന്ന് ആരോപണവിധേയനായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയായ പ്രസന്നകുമാരിയുടേയും ഇവിടെ വീട്ടുജോലിക്കാരിയായിരുന്ന ലീലയുടേയും മൊഴികളും പോലീസ് രേഖപ്പെടുത്തി.

ALSO READ: കരമന കൂടത്തറ തറവാട്ടിലെ ദുരൂഹ മരണങ്ങള്‍ : ജയമാധവന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ സംശയനിഴലില്‍

മുന്‍ കളക്ടര്‍ മോഹന്‍ദാസ് ഉള്‍പ്പെടയുള്ളവര്‍ക്ക് നേരെ കേിസില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് മോഹന്‍ദാസ് രംഗത്തെത്തി. തന്റെ ഭാര്യയ്ക്ക് ലഭിച്ചത് കുടുംബപരമായ സ്വത്താണെന്നും വില്‍പത്രവുമായോ കോടതി നടപടികളുമായോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button