തിരുവനന്തപുരം: കരമന കൂടത്തറ തറവാട്ടിലെ ഭൂമി തട്ടിപ്പ് കേസ്, എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത് : മുന്‍ ജില്ലാകളക്ടറും കാര്യസ്ഥന്‍ രവീന്ദന്‍ നായര്‍ ഉള്‍പ്പെടെ 12 പ്രതികള്‍ . . കരമന സ്വത്ത് തട്ടിപ്പ് കേസില്‍ കാര്യസ്ഥന്‍ രവീന്ദന്‍ നായര്‍ ഉള്‍പ്പെടെ 12 പ്രതികള്‍. കാര്യസ്ഥന്‍ സഹദേവന്‍ രണ്ടാം പ്രതി. മുന്‍ കളക്ടര്‍ മോഹന്‍ദാസും പ്രതിപട്ടികയിലുണ്ട്. കരമന കേസിലെ പത്താം പ്രതിയാണ് മോഹന്‍ദാസ്.
Read Also : കരമന കൂടത്തറ തറവാട്ടിലെ ദുരൂഹ മരണങ്ങള്‍ : ജയമാധവന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ സംശയനിഴലില്‍
പ്രസന്ന കുമാരിയുടെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗൂഡാലോചന, സാമ്ബത്തിക തട്ടിപ്പ്, ഭീഷണി തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. ഒക്ടോബര്‍ 17ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ദുരൂഹ മരണങ്ങളെ കുറിച്ച് പറയുന്നില്ല.
പ്രസന്ന കുമാരിയുടെ മകന് അവകാശപ്പെട്ട സ്വത്തുക്കള്‍ തട്ടിയെടുത്തെത്താണ് എഫ്ഐആറില്‍ പറയുന്നത്. ജയമാധവന്‍ നായര്‍ക്കും പ്രകാശനും എതിരെ കോടതിയില്‍ പ്രതിഭാഗത്തിന്റെ ഹര്‍ജി. പ്രസന്ന കുമാരിയുടെ മകനാണ് പ്രകശന്‍, ഇവരുടെ ബന്ധുവാണ് ജയമാധവന്‍ നായര്‍. ഒന്ന് മുതല്‍ പത്ത് വരെയുള്ള പ്രതികള്‍ ഗൂഡാലോചന നടത്തി.
Post Your Comments