KeralaLatest NewsIndia

വാളയാർ കേസിൽ വ​നി​താ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല​, എംസി. ജോ​സ​ഫൈ​ന്‍

പ്രോ​സി​ക്യൂ​ഷ​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടെ​ങ്കി​ല്‍ അ​തു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജോ​സ​ഫൈ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം​.സി. ജോ​സ​ഫൈ​ന്‍. പോ​ക്സോ കേ​സു​ക​ളി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ടാ​റി​ല്ലെ​ന്നും സ്വ​മേ​ധ​യാ പോ​ലും കേ​സെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ജോ​സ​ഫൈ​ന്‍ പ​റ​ഞ്ഞു.സം​ഭ​വം ഉ​ണ്ടാ​യ​പ്പോ​ള്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ത​നി​ക്കു സ​മ​യം ല​ഭി​ച്ചി​രു​ന്നി​ല്ല. പ​ക​രം ക​മ്മീ​ഷ​ന്‍ അം​ഗം അ​വി​ടെ എ​ത്തി​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടെ​ങ്കി​ല്‍ അ​തു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജോ​സ​ഫൈ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചേ മതിയാവൂ : വാളയാർ കേസിൽ പ്രതിഷേധവുമായി നടി മായമേനോൻ

‘വാ​ള​യാ​ര്‍ കേ​സി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ എ​ന്തി​ന് ഇ​ട​പെ​ട​ണം?. പോ​ക്സോ കേ​സ് വ​നി​താ ക​മ്മി​ഷ​ന്‍ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത​ല്ല. ക​മ്മീ​ഷ​നു മേ​ല്‍ കു​തി​ര​ക​യ​റി​യി​ട്ടു കാ​ര്യ​മി​ല്ല. വി​ഷ​യ​ങ്ങ​ളി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ വൈ​കാ​രി​ക​മാ​യി ഇ​ട​പെ​ടി​ല്ല. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം. ശി​ശു ക്ഷേ​മ സ​മി​തി ചെ​യ​ര്‍​മാ​ന്‍ പ്ര​തി​ക​ള്‍​ക്കു വേ​ണ്ടി ഹാ​ജ​രാ​യ​തു തെ​റ്റാ​ണെ​ന്നും’ ജോ​സ​ഫൈ​ന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button