എറണാകുളം : കോതമംഗലം മാർത്തോമാ ചെറിയ പളളിക്ക് മുന്നിൽ സംഘർഷാവസ്ഥ. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ എത്തിയ ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിലുള്ള വൈദികരുടെയും വിശ്വാസികളുടെയും സംഘത്തെ പള്ളിയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വസികള്‍. ഇവര്‍ സംഘടിച്ച് പള്ളിയില്‍ തമ്പടിച്ചിരിക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആയിരത്തിയഞ്ഞുറോളം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നു. വനിതാപോലീസിനെയും വിന്യസിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
വന്‍ പോലീസ് സംഘത്തിന്‍റെ കാവലില്‍ ഓർത്തഡോക്സ് സംഘം പ്രാര്‍ത്ഥനയോടെയാണ് പള്ളിയിലേക്ക് നടന്നെത്തിയത്. എന്നാൽ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറുന്നത് തടയുന്നതിനായി ഇന്നലെ രാത്രി മുതൽ തന്നെ യാക്കോബായ വിഭാഗം പള്ളിയിൽ തമ്പടിച്ചിരിക്കുകയാണ്. നേരത്തെ മൂന്നുതവണ പളളിയിൽ പ്രവേശിക്കാൻ എത്തിയ റമ്പാന്‍റെ നേതൃത്വത്തിലുള്ള ഓർത്തോക്സ് വിഭാഗത്തെ യാക്കോബായ സഭാ വിഭാഗം തടഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പ് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ റമ്പാനടക്കം നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
Also read : കോതമംഗലം പള്ളിയില്‍ സംഘര്‍ഷം : കല്ലേറില്‍ വിരവധി വാഹനങ്ങള്‍ തകര്‍ന്നു
Post Your Comments