തിരുവനന്തപുരം: ആരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദേശത്തേക്ക്. അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് പുറപ്പെട്ടത്. ഭാര്യ വിനോദിനിയും ഒപ്പമുണ്ട്. അവിടെ വിദഗ്ധ ഡോക്ടര്‍മാര്‍ കോടിയേരിയെ പരിശോധിക്കും.
ഒരുമാസത്തേക്കാണ് അമേരിക്കൻ യാത്ര. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രണ്ടാഴ്ചത്തേക്ക് അവധിയെടുത്തിട്ടുണ്ട്. വിദഗ്ധ പരിശോധക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമെങ്കിൽ അവധി നീട്ടാനും സാധ്യത. രണ്ടാഴ്ചത്തെ മാത്രം അവധിയായതുകൊണ്ട് പാര്‍ട്ടി ചുമതലകൾക്ക് പകരം ആളെ നിയോഗിച്ചിട്ടില്ല.
Also read : എന്‍എസ്‌എസിനോട് ഞങ്ങൾക്ക് ശത്രുതയില്ല; കോടിയേരി ബാലകൃഷ്‌ണൻ
Post Your Comments