പന്തളം: വാളയാര്‍ സംഭവം, സംസ്ഥാനത്ത് ബിജെപി പ്രതിഷേധ പാതയില്‍. വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതിലഭിക്കണമെന്നും, കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ബി.ജെ.പി. പന്തളം മുന്‍സിപ്പല്‍ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മെഡിക്കല്‍ മിഷന്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം പന്തളം ജങ്ഷനില്‍ സമാപിച്ചു.
Read Also : ഇനിയൊരു വാളയാര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന്് ദീപാവലി ദിനത്തില്‍ പ്രതിജ്ഞ എടുത്ത് കുമ്മനം രാജശേഖരന്‍
സമാപനയോഗത്തില്‍ ബി.ജെ.പി. മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുഭാഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സൗരക്ഷിക സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ.രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സേതു ഗോവിന്ദ്, കൗണ്‍സിലര്‍മാരായ കെ.വി.പ്രഭ, കെ.സീന, ശ്രീലേഖ, സുമേഷ് കുമാര്‍, ബി.ജെ.പി. പന്തളം ഏരിയാ പ്രസിഡന്റ് മനോജ് മുണ്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
അതേസമയം, വാളയാര്‍ കേസില്‍ തെളിവ് ലഭിച്ചാല്‍ പുനരന്വേഷണമുണ്ടാവുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍. തെളിവ് ലഭിച്ചാല്‍ പ്രതികളെ വെറുതെവിട്ട നടപടിയില്‍ അന്വേഷണം ഉണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്.
കൂടാതെ കേസിലെ പൊലീസ് അന്വേഷണത്തിലുണ്ടായ വീഴ്ച ഡി.ഐ.ജി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments