ഇനിയൊരു വാളയാര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലയെന്ന്. ഈ ദീപാവലി ദിനത്തില്‍ പ്രതിജ്ഞ എടുക്കാം… കുമ്മനം രാജശേഖരന്റെ ദീപാവലി സന്ദേശം ഇങ്ങനെ . വാളയാരില്‍ സഹോദരിമാരായ ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നരാധമന്‍മാരെ തെളിവില്ലെന്ന കാരണത്താല്‍ കോടതി വെറുതെ വിട്ടതിനെ കുമ്മനം രാജശേഖരന്‍ ശക്തമായി പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ദീപാവലി സന്ദേശമായി അദ്ദേഹം പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
ഇന്ന് ദീപാവലി.നമുക്ക് പ്രതിജ്ഞയെടുക്കാം. ഇനിയൊരു വാളയാര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലയെന്ന്.
തിരിനാളത്തിന്റെ ചൂടും വെളിച്ചവും പ്രഭയും നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ ഭാവിയ്ക്കായി ജ്വലിച്ചുയരട്ടെ.
വാളയാര്‍ അട്ടപ്പള്ളത്ത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരണപ്പെട്ട സംഭവത്തില്‍ എല്ലാ പ്രതികളേയും കോടതി വിട്ടയച്ചത് പ്രോസിക്യൂഷന്റെ നിരുത്തരവാദപരവും കുറ്റകരവുമായ അനാസ്ഥ കൊണ്ടാണ്.
നിരപരാധികളും നിര്‍ധനരും അധസ്ഥിതരുമായ പെണ്‍കുട്ടികള്‍ക്ക് സാമൂഹ്യനീതിയോ നീതിന്യായ കോടതിയുടെ സഹായമോ കിട്ടാതെ വരുന്ന സംഭവം വളരെ ഗൗരവപൂര്‍വ്വം നോക്കി കാണേണ്ടിയിരിക്കുന്നു .സിപിഎമ്മിന്റെ സ്വന്തക്കാര്‍ ആണ് പ്രതികള്‍ എങ്കില്‍ നീതി മറ്റാര്‍ക്കും കിട്ടില്ല എന്നതാണ് കേരളത്തിലെ അവസ്ഥ.
വാളയാര്‍ സംഭവത്തെക്കുറിച്ച് 2017 മാര്‍ച്ച് 8ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് ബാല ലൈംഗിക പീഡന കാര്‍ക്ക് വേണ്ടി രംഗത്ത് വരുന്നവര്‍ സാമൂഹ്യ വിരുദ്ധരാണെന്നാണ്.
ശക്തമായ നടപടികള്‍ പ്രതികള്‍ക്കെതിരെ എടുക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കുകയുണ്ടായി.ഇതെല്ലാം വെറും വീണ്‍വാക്കുകളായി മാറി.
സ്വന്തം നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി പറയണം.
വാളയാറില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ദുഃഖവും വേദനയും മനസ്സിലാക്കാന്‍ ഇപ്പോഴും സര്‍ക്കാരിന് കഴിയുന്നില്ല. പ്രതികളെക്കുറിച്ച് എല്ലാ തെളിവുകളും അവര്‍ പോലീസിന് നല്‍കിയതാണ്. എന്നിട്ടും പ്രോസിക്യൂഷന്‍ പ്രതികളെ രക്ഷപ്പെടുത്തി.
ഓരോ പൗരന്റേയും ജീവനും സ്വത്തിനും ഹാനി സംഭവിക്കുമ്പോള്‍ പൗരന്റെ താല്പര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ പ്രോസിക്യൂഷന്‍ വാളയാര്‍ കേസില്‍ ഭരണഘടനാ ലംഘനവും മാപ്പര്‍ഹിക്കാത്ത കുറ്റവുമാണ് ചെയ്തിട്ടുള്ളത്.
നീതി നിഷേധിക്കപ്പെട്ട പെണ്‍കുട്ടികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശക്തമായ നടപടികളുമായി അധികൃതര്‍ രംഗത്ത് വരണം
Post Your Comments