
ആലപ്പുഴ: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ബധിരയും മൂകയുമായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃപ്പെരുന്തുറ സ്വദേശി നിഷാദ് (33) ആണ് പിടിയിലായത്.
ബുധനാഴ്ച രാത്രിയാണ് ഇയാൾ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചത്. പുറകു വശത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് നിഷാദ് വീടിനുള്ളില്‍ കയറിയത്. സ്ത്രീയുടെ ബഹളം കേട്ട് ഓടിക്കൂടിയവര്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരെ ഭീഷണിപ്പെടുത്തി ഇയാള്‍ രക്ഷപെട്ടു. പിന്നീട് മാന്നാര്‍ പൊലീസിന്റെ തെരച്ചിലിലാണ് പ്രതി പിടിയിലായത്.
Post Your Comments