റിയാദ് : ഉല്ലാസ ബോട്ടിൽ തീപിടിത്തം. ബോട്ടില്‍ കുടുങ്ങിപ്പോയ നാല് ഇന്ത്യക്കാരെ രക്ഷിച്ചു. സൗദി അറേബ്യയുടെ വടക്കുകിഴക്കന്‍ തീരദേശത്തിനരികെ കടലില്‍ വെച്ചാണ് ബോട്ടിന് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അല്‍ ഖഫ്ജി പ്രദേശത്തെ അതിര്‍ത്തി സേന നിരീക്ഷണം നടത്തുന്നതിനിടെയാണ് മര്‍കസ് മുനീഫക്ക് വടക്ക് കിഴക്ക് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ ഉല്ലാസ ബോട്ടിന് തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ യാത്രക്കാരെ രക്ഷപ്പെടുത്തുകയും ആവശ്യമായ സഹായങ്ങല്‍ നല്‍കുകയും ചെയ്തു. ആകെ നാലുപേരാണ് ബോട്ടിലുണ്ടായിരുന്നത്.ആര്‍ക്കും പരിക്കില്ല. ഇവർ ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നോ എവിടെ ജോലി ചെയ്യുന്നവരാണെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.
അതേസമയം ഇത്തരം ഉല്ലാസ ബോട്ട് സര്‍വീസ് നടത്തുന്നവര്‍ നിബന്ധനകള്‍ക്ക് വിധേയമായി സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റ രീതില്‍ ഒരുക്കുകയും ബോട്ടിന് കലാനുസൃത അറ്റകുറ്റ പണികള്‍ നടത്തുകയും ചെയ്തിരിക്കണം.അല്ലാത്ത പക്ഷം വലിയ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും സൗദി അധികൃതര്‍ മുന്നറിയിപ്പ് നൽകി.
Also read : റിലയന്‍സ്-അരാംകോ ഓഹരി കൈമാറ്റം; പൂർത്തീകരണം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കി സൗദി അരാംകോ
Post Your Comments