റിയാദ്: 2021-ഓടെ റിലയന്‍സ്-അരാംകോ ഓഹരി കൈമാറ്റം പൂര്‍ത്തിയാകുമെന്ന് സൗദി അരാംകോ. ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനു കീഴിലുള്ള റിഫൈനറി, പെട്രോകെമിക്കല്‍സ് പദ്ധതികളുടെ ഓഹരികള്‍ വാങ്ങുന്നതിനുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്. ഇതോടെ സൗദി അരാംകോയുടെ പ്രതിദിന എണ്ണ സംസ്‌കരണ ശേഷി എണ്‍പത് ലക്ഷം ബാരലായി ഉയര്‍ത്തും.
എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലെ എണ്ണ സംസ്‌കരണ, പെട്രോകെമിക്കല്‍സ് മേഖലയില്‍ നിക്ഷേപം നടത്തുന്നതിനാണ് സൗദി അരാംകോ ആഗ്രഹിക്കുന്നതെന്നും അല്‍ഖുദൈമി കൂട്ടിചേര്‍ത്തു. ഇടപാട് പൂര്‍ത്തിയാകുന്നതോടെ അരാംകോയുടെ പ്രതിദിന എണ്ണ സംസ്‌ക്കരണ ശേഷിയും വര്‍ദ്ധിക്കുമെന്ന് അരാംകോ സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് അല്‍ഖുദൈമി അറിയിച്ചു. റിലയന്‍സിന്റെ ഇരുപത് ശതമാനം ഓഹരികളാണ് അരാംകോ വാങ്ങുന്നത്.
ALSO READ: എക്സ്പ്രസ്സ് റിക്രൂട്ട്മെന്റുമായി നോർക്ക റൂട്ട്സ്; സൗദി അറേബ്യയിൽ അവസരം,മികച്ച ശമ്പളം
Post Your Comments