തിരുവനന്തപുരം•വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരായി കൊല്ലപ്പെട്ട സംഭവം സി.ബി.ഐക്ക് കൈമാറി പുനരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.ജെ.പി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി സുധീര്‍.
കേസിലെ പ്രതികളെ കോടതി വെറുതെ വിടാനുണ്ടായ സാഹചര്യം സി.പി.എം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി പ്രോസിക്യൂഷനും പോലീസും ഒത്തുകളിച്ചത് കൊണ്ടാണ്. കേസിന്റെ തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരുന്നത്. ആത്മഹത്യയെന്ന് റിപ്പോര്‍ട്ട് എഴുതി ഒരു ഘട്ടത്തില്‍ പോലീസ് കേസ് അവസാനിപ്പിച്ചതാണ്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കേണ്ടിയും വന്നു.
പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കണമെങ്കില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഒന്‍പതും പന്ത്രണ്ടും വയസുള്ള രണ്ട് ദളിത് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ രക്ഷിക്കാന്‍ പോലീസിനെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചു. പ്രോസിക്യൂഷന്‍ സി.പി.എമ്മിന്റെ വല്യക്കാരെ പോലെയാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ചത്. ദളിത് സമൂഹത്തോട് സി.പി.എം കൊടും വഞ്ചനയാണ് കാട്ടിയത്. പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കും വരെ ശക്തമായ നിയമ പ്രക്ഷോഭ പോരാട്ടങ്ങള്‍ക്ക് പട്ടികജാതി മോര്‍ച്ച നേതൃത്വം നല്‍കുമെന്നും സുധീര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments