Latest NewsKeralaNews

പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ സർക്കാർ കെ സുരേന്ദ്രനെതിരെ കള്ളക്കേസെടുക്കുന്നു: ബിജെപി

തിരുവനന്തപുരം: ലഹരിക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ക്രൈംബ്രാഞ്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ മഞ്ചേശ്വരം കേസിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. കെ സുരേന്ദ്രനെതിരായ കള്ളക്കേസ് ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിൽ സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്ടോപ് ബോക്സുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ

പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ല. സുന്ദര താൻ സുരേന്ദ്രനെ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയിട്ടും സർക്കാർ കേസ് എടുക്കുകയായിരുന്നു. ആലുവയിലുള്ള സിപിഎം പ്രവർത്തകനായ സുരേഷാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സിപിഎം ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. സുന്ദര ജോലി ചെയ്യുന്നത് സിപിഎമ്മിന്റെ സഹകരണ സ്ഥാപനത്തിലാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും റിബലായി മത്സരിക്കുന്ന സുന്ദരയെ സ്‌പോൺസർ ചെയ്യുന്നത് സിപിഎമ്മും ലീഗും ചേർന്നാണെന്നും പി സുധീർ കൂട്ടിച്ചേർത്തു.

Read Also: ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയ സംഭവം: അന്വേഷിക്കുമെന്ന് കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button