തിരുവനന്തപുരം: സംസ്ഥാനത്ത് ഹലാല്‍ എന്ന വാക്ക് സുപരിചിതമായത് ആ അടുത്തകാലം മുതല്‍ക്കാണെന്നും ഇത് മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്നും ബിജെപി നേതാവ് പി.സുധീര്‍. ഹലാല്‍ ബോര്‍ഡുകള്‍ മുത്തലാഖ് പോലെ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘സമീപകാലത്ത് എവിടെയെങ്കിലും ഹലാല്‍ ബോര്‍ഡുകള്‍ കണ്ടിട്ടുണ്ടോ? പൊടുന്നനെയാണ് എല്ലാ പ്രധാന സ്ഥലങ്ങളിലും ഹലാല്‍ ബോര്‍ഡുകള്‍ കാണാന്‍ കഴിഞ്ഞത്. ഇതിന് കാരണം തീവ്രവാദികള്‍ മതത്തെ കൂട്ടുപിടിക്കുന്നതാണ്. മത പണ്ഡിതന്മാര്‍ ഇത് തിരുത്താന്‍ തയ്യാറാകണം’- പി.സുധീര്‍ ആവശ്യപ്പെട്ടു.
‘ഹലാല്‍ ഒരു മതപരമായ ആചാരമാണെന്ന് ബിജെപി വിശ്വസിക്കുന്നില്ല. ഇസ്ലാമിക പണ്ഡിതരും ഇത് അനുകൂലിക്കുമെന്ന് തോന്നുന്നില്ല. മതത്തിന്റെ മുഖാവരണം നല്‍കി കേരളത്തിന്റെ പൊതുസമൂഹത്തില്‍ വര്‍ഗീയ അജണ്ട തീവ്രവാദസംഘടനകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു’- പി.സുധീര്‍ ചൂണ്ടിക്കാട്ടി.
കുറേ എസ്ഡിപിഐ തീവ്രവാദികളുടെയും കുറേ ജമാഅത്തെ ഇസ്ലാമി തീവ്രവാദികളുടെയും അജണ്ടയാണിത്. അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവാദ സംഘടനകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടെന്നും പി.സുധീര്‍ പറഞ്ഞു. പാലക്കാട്ട് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിക്കുകയാണ് സര്‍ക്കാരെന്നും പോപ്പുലര്‍ഫ്രണ്ട് ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments