ബംഗളുരു: ജയില്‍ മോചിതനായി തിരിച്ചെത്തിയ കര്‍ണാകടയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ഉജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ. ശിവകുമാറിന്റെ വരവ് പ്രമാണിച്ചു ബംഗളുരു വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ജയില്‍ മോചിതനായ ശേഷം ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരെയും ശിവകുമാർ സന്ദർശിച്ചിരുന്നു.
രാഷ്ട്രീയപരമായല്ല സോണിയ ഗാന്ധിയെ കണ്ടതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശിവകുമാർ വ്യക്തമാക്കിയിരുന്നു. നന്ദി പറയാനായിരുന്നു സോണിയയെ നേരിട്ട് കണ്ടതെന്നും തനിക്ക് അവർ എല്ലാവിധ പിന്തുണയും നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments