ജമ്മു: ഇത്തവണയും തന്റെ പതിവ് തെറ്റിയ്ക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സെനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്. ജമ്മു കശ്മീരിലെ രജൗറിയില്‍ നിയന്ത്രണ രേഖയ്ക്കു സമീപത്താണ് സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തത്.
Read Also : ഇനിയൊരു വാളയാര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന്് ദീപാവലി ദിനത്തില്‍ പ്രതിജ്ഞ എടുത്ത് കുമ്മനം രാജശേഖരന്‍
ഭിംബര്‍ ഗാലി ബ്രിഗേഡില്‍ ഞായറാഴ്ച രാവിലെയാണ് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി എത്തിച്ചേര്‍ന്നത്. തുടര്‍ന്ന്‌സൈനികര്‍ക്കൊപ്പം അദ്ദേഹം ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. സൈനികര്‍ക്ക് അദ്ദേഹം മധുരപലഹാരങ്ങള്‍ നല്‍കി. ശത്രുക്കളില്‍നിന്ന് രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരെ പ്രധാനമന്ത്രി അനുമോദിച്ചതായും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
ദീപാവലി ആഘോഷത്തിനായി ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയ്ക്കു ശേഷം ആദ്യമായാണ് അദ്ദേഹം ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്. 2014ല്‍ പ്രധാനമന്ത്രിയായതിനു ശേഷം എല്ലാ ദീപാവലിയും അതിര്‍ത്തി മേഖലകളിലെ സൈനികര്‍ക്കൊപ്പമാണ് മോദി ആഘോഷിക്കാറുള്ളത്.
Post Your Comments