Latest NewsNewsIndia

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി എന്നിവരെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോക്കറ്റടിക്കാര്‍ എന്ന് വിളിച്ചത് തെറ്റാണെന്ന് ഡല്‍ഹി ഹൈക്കോടതി. രാഹുലിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദശം നല്‍കി. രാജസ്ഥാനിലെ നദ്ബായിയില്‍ നവംബര്‍ 22ന് നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുലിന്റെ വിവാദപരാമര്‍ശം.

സംഭവവുമായി ബന്ധപ്പെട്ട് നവംബര്‍ 23ന് രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായും നവംബര്‍ 25നകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം നടപടിയെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. പ്രകോപനപരമായ പ്രസംഗം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതിയുടെ നിര്‍ദേശം.

ടെലികോം ബിൽ 2023: ഒരാൾക്ക് 7 സിം വരെ എടുക്കാം, കൂടിയാൽ 2 ലക്ഷം രൂപ പിഴ – മാറ്റമിങ്ങനെ

‘നിങ്ങള്‍ നല്‍കിയ സമയപരിധി അവസാനിച്ചു. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കുന്നു’, കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button