KeralaLatest NewsNews

ഭര്‍ത്താവുമായി വഴക്ക്: മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹൈദരാബാദ്•ഭര്‍ത്താവുമായുള്ള വഴക്കിനിടെ മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം.നൽഗൊണ്ട ജില്ലയിലാണ് സംഭവം. രാവിലെ 6 മണിയോടെ 100 ല്‍ വിളിച്ച യുവതി , തന്റെ 4 വയസ്സുള്ള മകനെ കൊന്നതായും ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞതായി പോലീസ് പറഞ്ഞു.

പോലീസ് ഉടന്‍ കുട്ടിയെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. യുവതി ചികിത്സയിലാണ്. മകന്റെ ഭക്ഷണത്തിൽ ഫിനൈൽ കലർത്തിയാണ് കൊലപാതകം നടത്തിയത്.

ഭർത്താവുമായുള്ള ദാമ്പത്യ തർക്കത്തെത്തുടർന്ന് അസന്തുഷ്ടയായതിനാലാണ് താൻ ഈ കുറ്റം ചെയ്തതെന്ന് റാണി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷൻ 302 (കൊലപാതകം) പ്രകാരം റാണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button