ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. ഗോവയിലും കര്‍ണാടകയിലും മഹാരാഷ്ര്‌ടയിലും കനത്ത മഴയ്‌ക്കു സാധ്യതയുണ്ട്. എന്നാൽ പടിഞ്ഞാറന്‍ തീരത്തുനിന്ന് ക്യാർ അകന്നു പോകുകയാണെന്നാണ് സൂചന. അഞ്ചു ദിവസത്തിനുള്ളില്‍ ക്യാര്‍ ഒമാന്‍ തീരത്തെത്തുമെന്നാണു കരുതുന്നത്.
Read also: അമിത വണ്ണം വരും വർഷങ്ങളിൽ ആരോഗ്യ രംഗത്ത് ഭീതി വിതയ്ക്കും
ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 28 വരെ മധ്യ കിഴക്ക് അറബിക്കടലിലും 28 മുതല്‍ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ് നല്‍കി. ജൂണില്‍ ‘വായു’, സെപ്‌റ്റംബറില്‍ ‘ഹിക്ക’ എന്നിവയ്‌ക്കുശേഷം അറബിക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റാണു ‘ക്യാര്‍’.
Post Your Comments