Latest NewsJobs & VacanciesNews

കേരള സർക്കാർ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാർക്ക് തൊഴിലവസരം

ഒരു കേരള സർക്കാർ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാർക്ക് (കാഴ്ചക്കുറവ്, അസ്ഥിവൈകല്യം, കേൾവിക്കുറവ്, സംസാരശേഷിക്കുറവ്) സംവരണം ചെയ്തിട്ടുളള (താത്കാലികം) ടെക്‌നിക്കൽ അസിസ്റ്റന്റ് എക്‌സ്‌റേ ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി തത്തുല്യം, അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്‌സ് സർട്ടിഫിക്കറ്റ്, മെഡിക്കൽ കോളേജ്/ഗവ.അംഗീകൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും റേഡിയോഗ്രാഫർ ആയുള്ള മൂന്ന് വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്. ശമ്പളം 19000-43600, വയസ്സ് 18-41 (നിയമാനുസൃത വയസ്സിളവ്) നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30നകം ഏറ്റവും അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഹാജരാകണം

ഒരു കേരള സർക്കാർ സ്ഥാപനത്തിലേക്ക് (വിമുക്തഭടൻമാർ മാത്രം) ഭിന്നശേഷിക്കാർക്ക് (കാഴ്ചക്കുറവ്, അസ്ഥിവൈകല്യം, കേൾവിക്കുറവ്, സംസാരശേഷിക്കുറവ്) സംവരണം ചെയ്തിട്ടുളള (താത്കാലികം) ബൈൻഡർ ഗ്രേഡ് 2 ഒഴിവുണ്ട്. യോഗ്യത: ഏഴാംതരം തത്തുല്യം, ബുക്ക് ബൈൻഡിംഗ് എം.ജി.ടി.ഇ ലോവർ/കെ.ജി.ടി.ഇ ലോവർ. ശമ്പളം 17500-39500. വയസ്സ് 18-50 (02-01-1968നും 01-01-2000 നും മധ്യേ ജനിച്ച വിമുക്തഭടൻമാർക്ക് നിയമാനുസൃത വയസ്സിളവ്) നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30നകം ഏറ്റവും അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഹാജരാകണം.

Also read : ഒഡെപ്ക് മുഖേന വിദേശത്ത് വൻ തൊഴിലവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button