Latest NewsIndiaNews

ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചന്ദ്രനിലെ ഉൽക്കാ പതനം മൂലമുണ്ടായ ഗർത്തങ്ങളുടെ ചിത്രം പുറത്ത് വിട്ട് ഇസ്രോ

ന്യൂഡൽഹി: ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചന്ദ്രനിലെ ഉൽക്കാ പതനം മൂലമുണ്ടായ ഗർത്തങ്ങളുടെ ചിത്രം പുറത്ത് വിട്ട് ഇസ്രോ. ഓർബിറ്ററിൽ ഘടിപ്പിച്ചിരിക്കുന്ന ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പേർചർ റഡാർ ഉപയോഗിച്ച് എടുത്ത ചിത്രങ്ങൾ ട്വിറ്ററിലൂടെയാണ് ഇസ്രോ പുറത്തു വിട്ടിരിക്കുന്നത്. ഗ്രഹങ്ങളുടെ ഉപരിതലത്തേയും പ്രതലത്തെയും കുറിച്ച് പഠിക്കുന്നതിനായുള്ള വിദൂര സംവേദന ഉപകരണമാണിത്. ഗ്രഹങ്ങളുടെ പ്രതലത്തിൽ ആഴ്ന്നിറങ്ങി സിഗ്നലുകൾ നൽകാൻ സിന്തറ്റിക് അപ്പേർച്ചർ റഡാറുകൾക്ക് കഴിയും. മാത്രമല്ല മണ്ണിൽ മൂടിക്കിടക്കുന്ന ഇടങ്ങളിൽ വിവരങ്ങൾ ശേഖരിക്കാനും റഡാർ സംവിധാനമുള്ള ഈ ഉപകരണങ്ങൾക്ക് കഴിയും.

ALSO READ: ചന്ദ്ര ദൗത്യങ്ങളിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്ന് പ്രധാനമന്ത്രി

ചന്ദ്രനിലെ കാലാവസ്ഥയാണ് ഗർത്തങ്ങളുടെ സവിശേഷ രൂപത്തിന് കാരണം. പലതും മണ്ണിനയിൽ മൂടപ്പെട്ടത് കൊണ്ട് പലതും ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്താനാവുന്നില്ല. പല വലുപ്പത്തിലുള്ള ഗർത്തങ്ങൾ ചിത്രങ്ങളിൽ കാണാൻ കഴിയുമെങ്കിലും പലതും വൃത്താകൃതിയുലുള്ളതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button