ചെന്നൈ : ഇന്നത്തെ ഐഎസ്എൽ പോരാട്ടത്തിൽ മുൻ ചാമ്പ്യൻ ചെന്നൈയിൻ എഫ്.സിയും-മുംബൈ സിറ്റിയും നേർക്ക് നേർ. വൈകിട്ട് 07:30ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ഈ സീസണിലെ ആദ്യ ജയമാണ് ചെന്നൈയിൻ എഫ്.സിയുടെ ലക്ഷ്യം. ഗോവയുമായി നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ചെന്നൈയിൻ എഫ് സി.
The numbers for a Saravedi of a clash in the evening. ??#CHEMUM #AattamReloaded pic.twitter.com/4obEIA3hzS
— Chennaiyin FC ?? (@ChennaiyinFC) October 27, 2019
രണ്ടാം ജയത്തിനാണ് മുംബൈ ഇന്നിറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിന് ജയിച്ചിരുന്നു. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മുംബൈ സിറ്റി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ് യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡീഷയെ തോൽപ്പിച്ചു. ഈ ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ രണ്ടു തോല്‍വിയുമായി എട്ടാം സ്ഥാനത്താണ് ഒഡീഷ.
A SUPER DIWALI SUNDAY! ?
Let's keep the momentum going against @ChennaiyinFC ! ??#CHEMUM #ApunKaTeam ? pic.twitter.com/YbNTavvn8L
— Mumbai City FC (@MumbaiCityFC) October 27, 2019
Also read : ഐഎസ്എല്‍: ഒഡിഷ എഫ്‌സിയെ രണ്ടു ഗോളിന് തോല്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
Post Your Comments