Latest NewsNewsInternational

‘ഇത് കടലമ്മ നല്‍കിയ നിധി’; തിമിംഗലം ഛര്‍ദിച്ചപ്പോള്‍ മത്സ്യത്തൊഴിലാളിയെ തേടിയെത്തിയത് വന്‍ സൗഭാഗ്യം

തായ്ലാന്‍ഡ്: കടലമ്മയുടെ സമ്മാനമെന്നും, കടല്‍ കാത്തുവെച്ച നിധിയെന്നുമൊക്കെ നാം ആലങ്കാരികമായി ഉപയോഗിക്കുന്ന ചില വാക്കുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ് തായ്‌ലന്‍ഡിലെ ഒരു മത്സ്യതൊഴിലാളിയുടെ ജീവിതത്തില്‍. അദ്ദേഹത്തെ ഭാഗ്യദേവത കടാക്ഷിച്ചത് തിമിംഗലത്തിന്റെ ഛര്‍ദിയുടെ രൂപത്തിലാണ്. തിമിംഗലത്തിന്റെ ഛര്‍ദിയോ എന്ന് ചോദിച്ച് മുഖം ചുളിക്കേണ്ട, ഈ വസ്തുവിന്റെ വിലകേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ജുംറാസ് തിയോഖട്ട് എന്ന ഈ മത്സ്യതൊഴിലാളിക്ക് ലഭിച്ചത് ഏകദേശം രണ്ട് കോടി ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന ഛര്‍ദിയാണ്.

ALSO READ: 100 വയസ്സ് പിന്നിട്ട മത്സ്യത്തൊഴിലാളിയായിരുന്ന വൃദ്ധയ്ക്ക് പെന്‍ഷന്‍ നിഷേധിച്ചതില്‍ നടത്തിയത് വേറിട്ട പ്രതിഷേധം

ആഴക്കടലില്‍ വലവീശാന്‍ പോയപ്പോഴൊന്നുമല്ല ജുംറാസിനെ ഈ ഭാഗ്യം തേടിയെത്തിയത്. കോ സമുവായ് കടല്‍ത്തീരത്ത് കൂടി നടക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് കല്ല് പോലെയുള്ള വസ്തു ശ്രദ്ധിക്കുന്നത്. കല്ലിന്റെ പ്രത്യേകത കൊണ്ട് തന്നെ ജുംറാസ് ഇതെടുത്ത് സൂക്ഷിച്ചു. ഏതോ വിലപിടിപ്പുള്ള വസ്തുവാണെന്ന് സംശയം തോന്നിയതോടെ ജുംറാസ് ഗവണ്‍മെന്റ് അധികാരികളെ വിവരമറിയിച്ചു. അവര്‍ വന്ന് പരിശോധിച്ച് സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി. പിന്നീട് മാസങ്ങളോളം ഇതേക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. എന്നാല്‍ ഏതാനും ദിവസം മുന്‍പ് അധികാരികള്‍ ജുംറാസുമായി വീണ്ടും ബന്ധപ്പെട്ടു. ജുംറാസിന്റെ പക്കലുള്ളത് എണ്ണത്തിമിംഗലത്തിന്റെ സ്രവമാണെന്നും, ആറ് കിലോ 350 ഗ്രാം തൂക്കമുള്ള ആ സ്രവത്തിന്റെ വില രണ്ട് കോടി 26 ലക്ഷം രൂപയാണെന്നും അറിയിച്ചു. ആ വസ്തു ഗവണ്‍മെന്റിനെ ഏല്‍പ്പിച്ചാല്‍ ജുംറാസിന് തക്കതായ വില നല്‍കാമെന്നും അധികാരികള്‍ ഉറപ്പ് നല്‍കി.

എന്തായാലും തനിക്ക് കടല്‍ കൊണ്ടുതന്ന നിധിയാണിതെന്നാണ് ജുംറാസ് പറയുന്നത്. പ്രധാനമായും പെര്‍ഫ്യൂം നിര്‍മ്മാണത്തിനാണ് തിമിംഗലത്തിന്റെ ഛര്‍ദി ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയ ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ പെര്‍ഫ്യൂം നിര്‍മാണത്തിന് അത്യാവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button