തിരുവനന്തപുരം: ആരാധനാലയങ്ങളും മറ്റ് സ്ഥാപനങ്ങളും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. ആരാധനാലയങ്ങള്‍, വായനശാലകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവയ്ക്ക് അത്യാവശ്യത്തിനുള്ള ഭൂമിമാത്രം പതിച്ചുനല്‍കി ബാക്കി സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് തീരുമാനം.
ALSO READ: കൂടത്തായി മോഡല്‍ തിരുവനന്തപുരത്തും ; ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണം കൊലപാതകം, വില്ലൻ കാര്യസ്ഥൻ
ഓരോ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനത്തിന് ആവശ്യമെന്ന് സര്‍ക്കാരിന് ബോധ്യമാകുന്ന ഭൂമി മാത്രമായിരിക്കും വിട്ടുനല്‍കുക. ഇങ്ങനെ നല്‍കുന്ന ഭൂമി പിന്നീട് മറ്റാവശ്യത്തിനായി ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യും. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഭൂമി എത്രയെന്ന് കളക്ടര്‍ അധ്യക്ഷനായ സമിതി വിലയിരുത്തും. ഉള്‍പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങളും മറ്റും ഉണ്ടെന്ന കണ്ടെത്തലിലാണ് ഈ തീരുമാനം. അനധികൃതമായി കൈവശമുള്ള ആരാധനാലയങ്ങളമടക്കമുള്ള സ്ഥാപനങ്ങളെ ഒഴിപ്പിച്ച് സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കുക എളുപ്പമല്ലെന്നതിനാലാണ് അത്യാവശ്യത്തിനുള്ള ഭൂമി മാത്രം വിട്ടുനല്‍കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമി നിയമാനുസൃതമാകുമെന്നതാണ് ഇത് കൈവശം വെച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ നേട്ടം.
ALSO READ: യുവതീ പ്രവേശന വിധി വന്ന ശേഷം ഇത് രണ്ടാം ചിത്തിര ആട്ട വിശേഷം; ശബരിമല നട ഇന്ന് തുറക്കും
അതേസമയം, സ്വന്തം സ്ഥലത്ത് സ്ഥിതിചെയ്യുകയും എന്നാല്‍ അതിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി കൈയടക്കിവെച്ചിരിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് ഈ ആനൂകൂല്യം ലഭ്യമാകില്ല. സര്‍ക്കാര്‍ പാട്ടത്തിനും മറ്റും നല്‍കിയ ഭൂമി ക്രമപ്പെടുത്താനും ഇതുവഴി കഴിയില്ല. മുഖ്യമന്ത്രിയുടെ അനുമതിയോടെ റവന്യൂ വകുപ്പാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
Post Your Comments