Latest NewsKeralaNews

യുവതീ പ്രവേശന വിധി വന്ന ശേഷം ഇത് രണ്ടാം ചിത്തിര ആട്ട വിശേഷം; ശബരിമല നട ഇന്ന് തുറക്കും

യുവതികളെ സർക്കാർ ഒത്താശയോടെ മല കയറ്റാൻ ശ്രമിച്ചതോടെ ശബരിമല സംഘർഷഭൂമിയായത് കഴിഞ്ഞ ചിത്തിര ആട്ട വിശേഷ സമയത്തായിരുന്നു. ബിജെപി നേതാക്കളായ കെ. സുരേന്ദ്രൻ, യുവമോർച്ച പ്രസിഡന്‍റ് പ്രകാശ് ബാബു തുടങ്ങിയവർക്കെതിരെ പൊലീസ് വധശ്രമത്തിനടക്കം വ്യാജ കേസുകൾ എടുത്തു

തിരുവനന്തപുരം: യുവതീ പ്രവേശന വിധി വന്ന ശേഷം രണ്ടാം ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കും. കഴിഞ്ഞ തവണ ചിത്തിര ആട്ട വിശേഷത്തിനാണ് യുവതികളെ മല കയറ്റാനുള്ള ഗൂഢ നീക്കം പിണറായി സർക്കാർ തുടങ്ങിയത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്.

ALSO READ: മുതിർന്ന നേതാക്കളെ ഇറക്കി കോൺഗ്രസ് കൂടുതൽ ശക്തിപ്പെടുത്താൻ നീക്കവുമായി സോണിയ ഗാന്ധി

ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസം മാത്രമാണ് നടതുറക്കുക. കവഡിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ട് വരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്. .വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി ക്ഷേത്ര നട തുറന്ന് നെയ്യ് തെളിയിക്കും. പൂജകള്‍ കഴിഞ്ഞ് 27 ന് രാത്രി 10 ന് നട അടക്കും.

ALSO READ: എണ്ണപ്പാടങ്ങള്‍ വഴിയുള്ള വരുമാനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതില്‍ നിന്ന് ഐഎസ് ഭീകരരെ തടയുമെന്ന് അമേരിക്ക

സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധി വന്ന ശേഷം യുവതികളെ സർക്കാർ ഒത്താശയോടെ മല കയറ്റാൻ ശ്രമിച്ചതോടെ ശബരിമല സംഘർഷഭൂമിയായത് കഴിഞ്ഞ ചിത്തിര ആട്ട വിശേഷ സമയത്തായിരുന്നു. ബിജെപി നേതാക്കളായ കെ. സുരേന്ദ്രൻ, യുവമോർച്ച പ്രസിഡന്‍റ് പ്രകാശ് ബാബു തുടങ്ങിയവർക്കെതിരെ പൊലീസ് വധശ്രമത്തിനടക്കം വ്യാജ കേസുകൾ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button