റിയാദ് : ഇന്ത്യയില്‍ നിന്നും പുതിയ നിക്ഷേപ സാധ്യതകള്‍ പ്രതീക്ഷിക്കുന്നതായി സൗദി ദേശീയ എണ്ണ കമ്പനിയായ ആരാംകോ. ആരാംകോയുമായി നടത്താനിരുന്ന ഓഹരി വില്‍പ്പനയില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പിന്‍മാറിയതിനു പിന്നാലെയാണ് ആരാംകോയുടെ പ്രസ്താവന.
Read Also : 97.3 ശതമാനം ഫലപ്രാപ്തി: കൊവിഡിനെതിരായ സോട്രോവിമാബ് ചികിത്സക്ക് യുഎഇയിൽ മികച്ച പ്രതികരണം
‘ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഇന്ത്യ വമ്പിച്ച വളര്‍ച്ചാ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഞങ്ങള്‍ സാധ്യതകളുള്ള പങ്കാളികളുമായി പുതിയതും നിലവിലുള്ളതുമായ ബിസിനസ് അവസരങ്ങള്‍ വിലയിരുത്തുന്നത് തുടരും’, ആരാംകോ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. ആരാംകോയുമായും റിലയന്‍സും തമ്മിലുള്ള ബന്ധം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
2019 ല്‍ റിലയന്‍സിന്റെ ഓയില്‍ ടു കെമിക്കല്‍ യൂണിറ്റിന്റെ 20 ശതമാനം ഓഹരി വില്‍ക്കുന്നതിന് റിലയന്‍സും ആരാംകോയും തമ്മില്‍ അനൗദ്യോഗികമായി ധാരണയായിരുന്നു. 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമായിരുന്നു ഇത്. എന്നാല്‍ ഈ കരാറില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് റിലയന്‍സ് കഴിഞ്ഞ ദിവസം അറിയിച്ചു. കരാറിനില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ റിലയന്‍സിന്റെ ഓഹരി മൂല്യം നാല് ശതമാനം ഇടിയുകയും ചെയ്തിരുന്നു. 10 മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് റിലയന്‍സിന്റെ ഓഹരി മൂല്യം ഇത്രയധികം ഇടിഞ്ഞത്.
Post Your Comments