കൊച്ചി: കേന്ദ്ര സർക്കാരിന്റെ കീഴിൽ 2014 ൽ ആരംഭിച്ച TOPS എങ്ങനെയുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്നു വിശദീകരിക്കുന്ന കുറിപ്പുമായി മാധ്യമ പ്രവർത്തക.
അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ദേശസ്നേഹവും ദേശീയഗാനവും ലോകത്തെ മികച്ച അശ്ളീലങ്ങൾ ആയി മാറ്റിയെടുത്ത് കൊണ്ടിരിക്കുന്ന അതിരില്ലാമാനവികതയുടെ ഇടങ്ങളിൽ പോലും ഇന്നലെ ഒരു ചെറുചലനമെങ്കിലും ഉണ്ടായിട്ടുണ്ട്.
അതേ.. ലോകത്ത് ആകമാനം നിലനിൽക്കുന്ന ഒരു സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ആത്യന്തിക സ്വപ്നം തന്നെയാണ് ഒളിമ്പിക്‌സ് പോഡിയം. ആരൊക്കെ ഇല്ല എന്ന് പറഞ്ഞാലും അങ്ങനെ ഒന്നുണ്ട്.
ഒളിമ്പിക്‌സ് വരുമ്പോഴോ വേൾഡ് കപ്പ് വരുമ്പോഴോ കയ്യടിച്ചത് കൊണ്ടോ ചിയേർസ് പറഞ്ഞത് കൊണ്ടോ ഉണ്ടാവുന്നതല്ല അത്തരമൊരു സ്വപ്ന സാഫല്യം. ‘ക്ഷീണിക്കാത്ത ഉദ്യമങ്ങൾ അതിന്റെ ബലിഷ്ഠമായ ഹസ്തങ്ങളെ പരിപൂർണ്ണതയിലേക്ക് നീട്ടുമ്പോൾ’ സംഭവിക്കുന്നതാണ് അത്. (ടാഗോറിന്റെ വരികൾ).
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി നമ്മൾ കണ്ട
ആ ക്ഷീണിക്കാത്ത ഉദ്യമങ്ങൾക്ക് പിന്നിൽ ഒരു സംഭവം ഉണ്ട്.
TOPS.
ഗൂഗിളിൽ സെർച്ച് ചെയ്താൽ ജീൻസിന് യോജിച്ച ടോപ്‌സ് മാത്രം നോക്കാതെ കുറച്ചു കൂടി സ്ക്രോൾ ചെയ്താൽ കാണാം.
2014 ൽ കേന്ദ്ര യുവജന മന്ത്രാലയം തുടങ്ങി വച്ച ഒരു അടിപൊളി സ്‌കീം ആണ് TOPS.
(7 വർഷം കഴിഞ്ഞു ട്ടാ ).
Target Olympics Podium Scheme എന്നാണ് അതിന്റെ മുഴുവൻ പേര്. അതായത് മേൽപറഞ്ഞ ആ ആത്യന്തികമായ സ്വപ്നം പ്രാവർത്തികമാക്കാനുള്ള ഉദ്യമം തന്നെ.
ഇന്ത്യയുടെ മികച്ച യുവ കായിക താരങ്ങളെ ഇൻഡ്യയുടെ ഓരോ കോണിൽ നിന്നും കണ്ടെത്തുക, അവർക്ക് പരിശീലനം നൽകുക അവർക്ക് വേണ്ടി വിദഗ്ദ്ധരായ വിദേശ കോച്ചുകളുടെ സേവനം ലഭ്യമാക്കുക (നീരജ് ചോപ്ര യുടെ കോച്ച് ആരായിരുന്നു എന്ന് നോക്കുക) , പരിശീലിപ്പിക്കപ്പെടുന്ന കായിക താരങ്ങൾക്ക് വേണ്ട സമീകൃതാഹാരം, മാനസികമായ സപ്പോർട്ട് കൊടുക്കുന്ന സൈക്കോളജിസ്റ്റകളും, ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങിയ ഡോക്റ്റര്മാരുടെ സേവനം തുടങ്ങിയ കാര്യങ്ങൾ ഏർപ്പെടുത്തുക ഒക്കെയാണ് TOPS ലൂടെ നടപ്പാക്കി വരുന്നത്.
ഇത് കൂടാതെ ഓരോ കായിക താരത്തിനും മാസം അൻപതിനായിരം രൂപ വീതം ഇന്സെന്റിവും ഉണ്ട്.
മേരി കോമും പി വി സിന്ധുവും നീരജ് ചോപ്ര യും ഒക്കെ TOPS വളർത്തിയെടുത്ത താരങ്ങൾ തന്നെയാണ്.
ഇനി 2024 ഒളിമ്പിക്സ് നും 2028 ഒളിമ്പിക്‌സ് നും വേണ്ടിയുള്ള പടയൊരുക്കങ്ങൾ TOPS തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ ഉൾനാടുകളിൽ നിന്നും അറിയപ്പെടാതെ കിടക്കുന്ന 257 കായികതാരങ്ങളെ കണ്ടെത്തി ഇത്തരത്തിൽ പരിശീലനം നൽകാൻ തുടങ്ങിയിട്ടുണ്ട്.
‘Rome wasn’t built in a ഡേ’ എന്ന് പറഞ്ഞ പോലെ തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ കിടക്കുന്നത്.
അപ്പോൾ ഇനി പരൂഷയ്ക്ക് മുന്നേ പോർഷൻസ് തീർക്കാനായി PT പിരീഡിൽ കയറി വരുന്ന ടീച്ചര്മാരെ കണ്ടം വഴി ഓടിച്ചിട്ട് TOPS ലെത്താൻ പ്രിയപ്പെട്ട കുട്ടികളെ..
നിങ്ങൾ തന്നെ വിചാരിക്കണം. ഒരു രാഷ്ട്രീയക്കാരന്റെയും ശുപാർശപ്പുറത്ത് അല്ലാ, നിങ്ങളുടെ കഴിവിന്റെയും സ്വപ്നങ്ങളുടെയും ആഴം നോക്കിയാണ് TOPS നിങ്ങളെ സെലക്റ്റ് ചെയ്യുന്നത്.
ലോകത്തിന്റെ നെറുകയിൽ കയറി നിന്ന് സ്വന്തം ദേശീയ പതാക ഉയർത്തി വീശാൻ കഴിയുക എന്നത് വെറുതെ രോമാഞ്ചിച്ചിട്ടൊ അസൂയപ്പെട്ടിട്ടോ നടക്കുന്ന കാര്യമല്ല.
Post Your Comments