Latest NewsIndiaNews

ഭീകരര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചത് മൃദുസമീപന നിലപാടുകൾ; തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അഹമ്മദാബാദ്: ചരിത്രം പരിശോധിച്ചാൽ ഭീകരര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചത് മൃദുസമീപന നിലപാടുകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങളില്‍ ഇപ്പോൾ ഇന്ത്യ സുരക്ഷിതമാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്താകമാനം മോദി സര്‍ക്കാര്‍ ഒട്ടനവധി മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വികസനത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ഗുജറാത്തില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: സൗമ്യതയില്ലാതെ സൗമിനി; ഹൈബി മേയർ പോര് രൂക്ഷം; കോൺഗ്രസിൽ ചെളി വാരിയേറ് തുടരുന്നു

നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം പുല്‍വാമ ഭീകരാക്രമണത്തിന് ബലാക്കോട്ടില്‍ ഇന്ത്യ ശക്തമായ മറുപടി നല്‍കി. ഇതോടെ രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. അമിത് ഷാ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് ഭരണകാലത്ത് ‘മൗനി ബാബ’യായിരുന്നു പ്രധാനമന്ത്രി. ഇക്കാലയളവില്‍ ഭീകരര്‍ നിരന്തരം ഇന്ത്യയിലെത്തി സൈനികരെ വധിക്കുന്നത് പതിവ് കാഴ്ചയായിരുന്നു.

ALSO READ: ദീപപ്രഭയിൽ താമര; ഹരിയാനയിൽ ഖട്ടർ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് ദീപാവലി ദിനത്തിൽ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ കശ്മീരില്‍ ചോരപ്പുഴ ഒഴുകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതെന്നും എന്നാല്‍ അക്രമങ്ങളോ കലാപങ്ങളോ ഇല്ലാതെ കശ്മീരില്‍ സമാധാന അന്തരീക്ഷം പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button