Latest NewsKeralaNews

കനത്ത മഴയ്ക്ക് സാധ്യത : ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്തു ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ചുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍‌, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തേക്കും. മദ്ധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ക്യാര്‍ എന്ന് പേരിട്ട ഈ കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും അതിന്റെ സ്വാധീനം കാരണമാണ് ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത.

Also read : കാട്ടാമയെ വേട്ടയാടിയ മൂന്നുപേര്‍ അറസ്റ്റില്‍; വന്യജീവി വേട്ട തുടര്‍ക്കഥയായതോടെ കൂടുതല്‍ നിരീക്ഷണവുമായി വനം വകുപ്പ്

വടക്കുപടിഞ്ഞാറ് ദിശയിൽ ചുഴലിക്കാറ്റ് നീങ്ങുന്നതിനാൽ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ക്ക് സാദ്ധ്യതയുണ്ട്. ക്യാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ടു മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലതെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മദ്ധ്യകിഴക്കന്‍ അറബിക്കടലില്‍ 28 വരെയും, മദ്ധ്യപടിഞ്ഞാറന്‍ അറബിക്കടലില്‍ 28 മുതല്‍ 31 വരെയും പോകരുതെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ക്യാര്‍’ ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button