മുംബൈ: ഇറിഡിയത്തിന് അത്ഭുത ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് ബോളിവുഡ് സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ വിപുല്‍ ഷായെയും ബിസിനസ് പാര്‍ട്ണറുടെയും കബളിപ്പിച്ചെന്ന് പരാതി. ഇവരുടെ കയ്യില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ മൂന്ന് നാഗ്പൂര്‍ സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇറിഡിയം ബിസിനസില്‍ പണം നിക്ഷേപിക്കാനെന്ന പേരില്‍ അഞ്ച് കോടി രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായിട്ടുണ്ട്.
ഇറിഡിയത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് നിലവിലുള്ളത്. 2010ല്‍ വിപുല്‍ ഷായെയും സുഹൃത്തിനെയും അവരുടെ പ്രൊഡക്ഷന്‍ ഹൗസിലെത്തിയാണ് പ്രതി പരിചയപ്പെട്ടതെന്നും സിനിമാ നിര്‍മ്മാണത്തില്‍ 100 കോടി രൂപ നിക്ഷേപിക്കാമെന്ന് അയാള്‍ പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു. പുരാതന വസ്തുക്കളും ബ്രിട്ടീഷ് കാലത്തെ ലോഹങ്ങളും ശേഖരിക്കുന്ന ബിസിനസ് ആണ് ചെയ്തിരുന്നതെന്നും അതില്‍ ഇറിഡിയം എന്ന അപൂര്‍വ്വ ലോഹം അടങ്ങിയിട്ടുണ്ടെന്നും ഇയാള്‍ വിശ്വസിപ്പിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. അതിമാനുഷിക ശക്തിയുള്ള ഇറിഡിയത്തിന് വിപണിയില്‍ വന്‍ ഡിമാന്റ് ആണെന്നും പ്രതിരോധസേന പോലും ഇത് ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഇയാള്‍ വിശ്വസിപ്പിച്ചത്. വിപുല്‍ ഷായ്ക്കും സുഹൃത്തിനും തങ്ങളുടെ ബിസിനസില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ALSO READ: കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം പ്രതിസന്ധിയില്‍
Post Your Comments