വിവിധ തസ്തികകളിൽ ഭിലായ് സ്റ്റീൽ പ്ലാന്റിൽ തൊഴിലവസരം. സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള പ്ലാന്റിൽ ഓപ്പറേറ്റർ കം ടെക്‌നീഷ്യൻ ട്രെയിനി (എസ്–3), അറ്റൻഡന്റ് കം ടെക്‌നീഷ്യൻ (എസ്–3), മൈനിങ് ഫോർമാൻ (എസ്–3), മൈനിങ് മേറ്റ് (എസ്–1), സർവേയർ (എസ്–3), ജൂനിയർ സ്റ്റാഫ് നഴ്സ് (എസ്–3), ഫാർമസിസ്‌റ്റ് ട്രെയിനി (എസ്–3), സബ് ഫയർ സ്റ്റേഷൻ ഓഫിസർ ട്രെയിനി (എസ്–3), ഫയർമാൻ കം ഫയർ എൻജിൻ ഡ്രൈവർ ട്രെയിനി (എസ്–1) എന്നീ തസ്തികകളിലാണ് അവസരം. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിൽ സബ് ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി), ഫയര്‍മാന്‍-കം-ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ (ട്രെയിനി) എന്നീ തസ്തികകളില്‍ പുരുഷന്മാര്‍ക്കുമാത്രമേ അപേക്ഷിക്കാനാവൂ. എല്ലാ തസ്തികകളിലേക്കും അപേക്ഷ സ്വീകരിക്കുന്ന തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുക.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : www.sailcareers.com
അവസാന തീയതി : നവംബര്‍ 15
Also read : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം : അപേക്ഷ ക്ഷണിച്ചു
Post Your Comments