![SAIL](/wp-content/uploads/2018/11/sail.jpg)
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം. ബൊക്കാറോ സ്റ്റീല്‍ പ്ലാന്റിലെ, ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനി,ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ (ബോയിലര്‍), അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ ട്രെയിനി (AITT) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ (ബോയിലര്‍) തസ്തികയില്‍ ട്രെയിനിങ് ഉണ്ടായിരിക്കില്ല. ഒരു വര്‍ഷം പ്രൊബേഷനുണ്ടായിരിക്കും. മറ്റ് രണ്ട് ട്രെയിനി തസ്തികകളില്‍ രണ്ടു വർഷം പരിശീലനവും ഒരു വര്‍ഷം പ്രൊബേഷനുമുണ്ടായിരിക്കും. ആകെ 463 ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.sail.co.in/
അവസാന തീയതി : ഒക്ടോബര്‍ 11
Post Your Comments