Latest NewsJobs & VacanciesEducation & Career

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം

പൊതുമേഖലയിലുള്ള മഹാരത്‌ന കമ്പനികളിലൊന്നായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയില്‍) ഒഡിഷയിലെ റൂര്‍ക്കേല പ്ലാന്റിലെ ട്രെയിനി ആകാൻ അവസരം. എക്‌സിക്യുട്ടീവ്/നോണ്‍ എക്‌സിക്യുട്ടീവ് വിഭാഗങ്ങളിൽ വിവിധ ട്രേഡ്/തസ്തികകളിലായുള്ള 205 ഒഴിവുകളിലേക്ക്  ബിരുദം/ ഡിപ്ലോമക്കാര്‍ക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ഇതില്‍ ട്രെയിനിയെ കൂടാതെ മാനേജീരിയല്‍ തസ്തികകളിലെ ചില ഒഴിവുകളുമുണ്ട്.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. എക്‌സിക്യുട്ടീവ് തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് റൂര്‍ക്കല മാത്രമായിരിക്കും പരീക്ഷ കേന്ദ്രം. . നോണ്‍ എക്‌സിക്യുട്ടീവ് വിഭാഗത്തിലെ തസ്തികകള്‍ക്ക് റൂര്‍ക്കലയ്ക്ക് പുറമേ സംബാല്‍പുര്‍, ഭുവനേശ്വര്‍, കട്ടക് എന്നിവിടങ്ങളും പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും സന്ദർശിക്കുക ; sail

അവസാന തീയതി : ജൂലായ് 31

shortlink

Related Articles

Post Your Comments

Related Articles


Back to top button