കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് നടപടി കടുപ്പിച്ചതോടെ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പിടി വീഴുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയിൽ വരും. മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ അനുമതി തേടിയെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. കരാറുകാരന് എട്ടേകാൽ കോടി രൂപ മുൻകൂറായി നൽകിയത് അന്വേഷിക്കാനാണ് നീക്കം.
ALSO READ: ഫട്‌നാവിസ് മാജിക്: പിന്തുണയ്ക്കും; സ്വതന്ത്ര എംഎല്‍എ മാര്‍ ബിജെപി പാളയത്തിൽ
സത്യവാങ്മൂലം രൂപത്തിലാണ് വിജിലൻസ് പ്രത്യേക സംഘം ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്. ഇന്ന് ഇതിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി.
ALSO READ: വനമേഖലയിലെ ഖനനം; സുപ്രീം കോടതി നിർദ്ദേശം പാലിക്കാതെ സംസ്ഥാന സർക്കാർ
കരാറുകാരനായ ആർഡിഎസ് എംഡി സുമിത് ഗോയലിന് ചട്ടങ്ങൾ മറികടന്ന് മുൻകൂറായി നൽകിയെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കുറ്റം. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി തേടിക്കൊണ്ട് വിജിലൻസ് സർക്കാരിന് കത്ത് നൽകിയതായി ഹൈക്കോടതിയിൽ അറിയിച്ചു.
Post Your Comments