കോട്ടയം•ആനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കി നായര്‍ സമൂഹത്തിന് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാകണമെന്ന് മന്നംയുവജനവേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
നായര്‍ സമൂഹത്തില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. ഒരുപക്ഷം ചേരാന്‍ ജനറല്‍ സെക്രട്ടറിക്ക് ആരാണ് അധികാരം നല്‍കിയത്. കോണ്‍ഗ്രസിലെ ചിലനേതാക്കളുടെ ചട്ടുകമായി സുകുമാരന്‍ നായര്‍ അധ:പ്പതിക്കരുത്. കഷ്ടത അനുഭവിക്കുന്ന നായന്മാരെ സഹായിക്കാനുള്ള കര്‍മ്മപദ്ധതികളാണ് എന്‍എസ്എസ് ചെയ്യേണ്ടതെന്നും സമിതി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് കെ.വി.ഹരിദാസ് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അമയന്നൂര്‍ ഹരി, വൈസ് പ്രസിഡന്റുമാരായ അനില്‍ നട്ടാശ്ശേരി, ശ്രീജിത്ത് പൊന്‍കുന്നം, പ്രശാന്ത് പയ്യാപ്പാടി, നീറിക്കാട് കൃഷ്ണകുമാര്‍, സെക്രട്ടറിമാരായ സുഭാഷ് വാഴൂര്‍, പ്രശോഭ് തിരുവന്‍വണ്ടൂര്‍, അനൂപ്.കെ.നായര്‍, ആനന്ദ്.ആര്‍.നായര്‍, മനോജ്.പി.നായര്‍ എന്നിവര്‍ സംസാരിച്ചു.
Post Your Comments