Latest NewsNewsIndia

സിലിയെ മാനസിക രോഗിയായി ചിത്രീകരിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത് ജോളിയും ഷാജുവും ചേര്‍ന്ന്; ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്ത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിക്കും ഷാജുവിനുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കള്‍. ഇരുവരും ചേര്‍ന്ന് സിലിയെ ഭ്രാന്തിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കി. അപസ്മാരത്തിന് എന്ന പേരില്‍ ഷാജു ചില പ്രത്യേക ഗുളികകള്‍ സിലിയെ നിര്‍ബന്ധിച്ച് കഴിപ്പിച്ചിരുന്നുവെന്നും ജോളിയാണ് ഈ ഗുളികകള്‍ എത്തിച്ച് നല്‍കിയിരുന്നതെന്നും ബന്ധുക്കള്‍ മൊഴി നല്‍കി.

സിലിയ്ക്ക് മാനസികരോഗമുണ്ടെന്നു വരുത്തിതീര്‍ത്ത് തന്ത്രപൂര്‍വ്വം കൊലപാതകം നടത്താനാണ് ജോളിയും ഷാജുവും ചേര്‍ന്ന് ഗൂഡാലോചന നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അപസ്മാരം മാറാനെന്ന പേരില്‍ ഷാജു എന്നും പ്രത്യേക ഗുളികകള്‍ സിലിക്ക് നല്‍കുമായിരുന്നു. അപസ്മാരമുണ്ടെന്ന് സിലിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത് നല്‍കിയിരുന്നത്. കൂണില്‍ നിന്നുണ്ടാക്കുന്ന ഗുളികയാണെന്ന് പറഞ്ഞ് ജോളിയാണ് ഈ ഗുളികകള്‍ ഷാജുവിന് എത്തിച്ച് നല്‍കിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

ALSO READ: ബൈക്കിലെത്തി യുവതികളെ ഉപദ്രവിച്ചിരുന്ന മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പതിവായി ഈ ഗുളികകള്‍ കഴിച്ചപ്പോള്‍ സിലി ഈ മരുന്നിന് അടിമയായെന്നും ഗുളിക കിട്ടിയില്ലെങ്കില്‍ മാനസിക വിഭ്രാന്തി കാണിച്ചുതുടങ്ങിയെന്നും ബന്ധുക്കള്‍ പറയുന്നു. അപ്പോഴാണ് സിലിയ്ക്ക് ഭ്രാന്തിന്റെ ലക്ഷണമാണെന്ന് ഷാജുവും ജോളിയും ബന്ധുവീടുകളില്‍ പ്രചരിപ്പിച്ചത്. ഗുളിക നല്‍കിയതിന് പിന്നില്‍ സിലിയെ ഭ്രാന്തിയാക്കാനുള്ള ശ്രമമായിരുന്നെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി. ഈ ഗുളിക വാങ്ങിയിരുന്ന കോഴിക്കോട് നഗരത്തിലെ സ്ഥാപനത്തില്‍ ജോളിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

കഷായത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി സിലിയെ കൊല്ലാനുള്ള ശ്രമവും ജോളി നടത്തിയിരുന്നു. എന്നാല്‍ അളവ് കുറവായതിനാല്‍ മരിച്ചില്ല. അന്ന് വായില്‍നിന്ന് നുരയും പതയും വന്നിരുന്നു. ഇത് അപസ്മാര ലക്ഷണമായി ഷാജു ചിത്രീകരിക്കുകയായിരുന്നു.

ALSO READ: താനൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെ, അറസ്റ്റ് ഉടനുണ്ടാകുമെന്ന് മലപ്പുറം എസ്പി

shortlink

Related Articles

Post Your Comments

Related Articles


Back to top button