KeralaLatest NewsNews

പത്തുവയസുകാരനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചു

കൊച്ചി: എറണാകുളം പുല്ലേപ്പടി കമ്മട്ടിപ്പാടത്ത് പത്തുവയസുകാരനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജില്ലാ അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ശിക്ഷ വിധിച്ചു. പത്തുവയസുകാരൻ റിസ്റ്റിയെ കൊലപ്പെടുത്തിയ അജി ദേവസ്യയ്ക്കു ജീവപര്യന്തം ശിക്ഷയും, 25,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. 2016 ഏപ്രിൽ 26ന് പുലർച്ചെയാണു വീടിനു സമീപത്തെ കടയിലേയ്ക്കു പോകുമ്പോൾ പറപ്പിള്ളി ജോണിന്റെ മകൻ റിസ്റ്റിയെ അയൽവാസിയായ അജി ദേവസ്യ കുത്തിക്കൊന്നത്. റിസ്റ്റിയുടെ ആദ്യകുർബാന ഒരുക്കച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ആയിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.

ALSO READ: നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാൻ വെടിവെയ്പ്; പശുക്കള്‍ കൊല്ലപ്പെട്ടു

കുത്തിയ ശേഷം പ്രതി നടന്നു പോയെങ്കിലും നാട്ടുകാർ പിടികൂടി തടഞ്ഞുവച്ചു പൊലീസിനു കൈമാറി. അയൽക്കാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലിനിയാണു കുട്ടിയുടെ കഴുത്തിൽനിന്നു കത്തി ഊരിയെടുത്തത്. റിസ്റ്റിയുടെ ശരീരത്തിൽ 17 കുത്തുകളേറ്റു. ഓട്ടോറിക്ഷ ഡ്രൈവറായ ജോൺ സ്വന്തം വണ്ടിയിൽ മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: ബിജെപി വോട്ടുകള്‍ ചോര്‍ന്നിട്ടില്ല; തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം വ്യക്തമാക്കി ടിപി സെന്‍കുമാര്‍

ലഹരിക്ക് അടിമയായിരുന്ന അജി കുടുംബാംഗങ്ങളെ ഉപദ്രവിക്കുമ്പോൾ അവരെ രക്ഷപെടുത്തിയിരുന്നതു റിസ്റ്റിയുടെ പിതാവായിരുന്നു. ലഹരിമരുന്നിനു പണം ചോദിച്ചപ്പോൾ നൽകിയിരുന്നില്ല. അജിയെ ലഹരിവിമുക്ത കേന്ദ്രത്തിൽ എത്തിക്കുന്നതിനു മുൻകൈ എടുത്തിരുന്നതും അദ്ദേഹമായിരുന്നു. ഇതിന്റെയെല്ലാം പകവീട്ടലായിരുന്നു റിസ്റ്റിയോട് അജി ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button