റിയാദ്: സൗദിയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ വിദേശകാര്യ മന്ത്രിയായി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ചുമതലയേറ്റെടുത്തു. സാലിഹ് ബിൻ നാസർ ബിൻ അലി അൽ ജാസിറിനെ പുതിയ ഗതാഗത മന്ത്രിയാക്കിയ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഭാഗികമായ മന്ത്രിസഭ പുനഃസംഘടനയാണു നടത്തിയത്.
ജർമനിയിലെ സൗദി സ്ഥാനപതിയായിരുന്ന ഫൈസൽ രാജകുമാരൻ വിദേശകാര്യമന്ത്രാലയ ഉപദേഷ്ടാവ്, വാഷിങ്ടനിലെ സൗദി സ്ഥാനപതി കാര്യാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അൽ അസ്സാഫിനു പകരമായാണു ഫൈസൽ രാജകുമാരൻ വിദേശകാര്യ മന്ത്രിയാകുന്നത്. സൗദി മിലിറ്ററി ഇൻഡസ്ട്രീസ് കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായിരുന്നു.
Post Your Comments