ന്യൂഡല്‍ഹി: പാക് അധീന കശ്മീരും ഗില്‍ജിത് ബല്‍തിസ്ഥാനും ചേരുന്നതാണ് ജമ്മു കശ്മീര്‍ എന്നും, ഭാരതത്തിന്റെ അടുത്ത ലക്ഷ്യം പാക് അധീന കാശ്മീർ പിടിച്ചടക്കുകയാണെന്നും ഇന്ത്യൻ കരസേന മേധാവി ബിപിന്‍ റാവത്ത്. സൈനിക കമാന്‍ഡര്‍മാരുടെ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാക് അധീന കശ്മീര്‍ പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈയ്യേറിയാതാണെന്നും ഈ മേഖല നിയന്ത്രിക്കുന്നത് പൂര്‍ണ്ണമായും ഭീകരരാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ പാകിസ്ഥാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുകയാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ അടുത്ത ലക്ഷ്യം പാക് അധീന കശ്മീരാണെന്ന് ബിപിന്‍ റാവത്ത് പല തവണ മുന്നറിയിപ്പു നല്‍കിയിരുന്നു. പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്നും ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments